സര്‍ക്കാരിന് തിരിച്ചടി; സജി ബഷീറിന് നിയമനം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി, ബുധന്‍, 31 ജനുവരി 2018 (18:51 IST)

  saji basheer , kerala , high court , government , ഹൈകോടതി , വിജിലന്‍സ് , സജി ബഷീർ , സിംഗിൾ ബെഞ്ച്

കെല്‍പാം മുന്‍ എംഡി സജി ബഷീറിന് നിയമനം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ഇതുമായി ബന്ധപ്പെട്ടു ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ മുൻ ഉത്തരവിനെതിരെ സർക്കാർ നൽകിയ റിവ്യൂ ഹർജി തള്ളിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.

വിജിലന്‍സ് കേസുള്ളതിനാല്‍ സജിയുടെ നിയമനം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെത്തുടര്‍ന്ന് മാറ്റി നിര്‍ത്തിയതിനെതിരെ ഇയാള്‍ നല്‍കിയ ഹര്‍ജിയില്‍ 2016 ആഗസ്റ്റില്‍ സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സര്‍ക്കാറിന്റെ പുനഃപരിശോധന ഹര്‍ജി.

സർക്കാർ നിയന്ത്രിത കമ്പനിയുടെ എംഡിയാക്കിയതു സ്ഥിരനിയമനമാണെന്ന തെറ്റിദ്ധാരണയിലാണു കോടതിയെ സമീപിച്ചതെന്നു ചൂണ്ടിക്കാട്ടിയാണു റിവ്യൂ ഹർജി നൽകിയത്. മാതൃസ്ഥാപനത്തിലെ സേവനം അവസാനിപ്പിച്ചാണു സിഡ്കോ എംഡിയായി ഡപ്യൂട്ടേഷനിൽ നിയമിച്ചതെന്നും ഹർജിയിലുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പത്മാവദിന്റെ പാതയിലൂടെ ‘ആമി’യും; സെന്‍സര്‍ ബോര്‍ഡിനും കമലിനും നോട്ടീസ്

കമലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ആമി’ എന്ന ചിത്രത്തിന് പ്രദർശനാനുമതി നല്‍കരുതെന്ന ...

news

21 വർഷമായി ഭർത്താവ് ക്രൂരമായി മർദ്ദിക്കുന്നു! - മുഖ്യമന്ത്രിക്ക് വീട്ടമ്മയുടെ തുറന്ന് കത്ത്

കഴിഞ്ഞ 21 വർഷങ്ങൾ ഭർത്താവിൽ നിന്ന് ക്രൂരമർദ്ദനം അനുഭവിച്ചുകൊണ്ടിരിക്കുന്ന വീട്ടമ്മയുടെ ...

news

രാഹുലിന്റെ കോട്ടിന് 70,000 രൂപയെന്ന്; മോദിയെ പരിഹസിച്ച കോണ്‍ഗ്രസ് പരുങ്ങലില്‍

ലക്ഷങ്ങള്‍ വിലമതിക്കുന്ന കോട്ട് ധരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച ...

news

17 വർഷം, 19 രാജ്യങ്ങൾ - എബിന്റെ യാത്രകൾ അവസാനിക്കുന്നില്ല

തിരക്കു പിടിച്ച നഗരജീവിതവും തൊഴിൽപരമായ സമ്മർദ്ദങ്ങളും ഒഴിവാക്കാനായി മാത്രം യാത്രകൾ ...

Widgets Magazine