ബ്ലാസ്‌റ്റേഴ്‌സിനെ കൊല്ലാതെ കൊന്ന് സിഫ്നോസ്; കൊടും ക്രൂരതയെന്ന് ആരാധകര്‍ - വിമര്‍ശനവുമായി ഷൈജു ദാമോദരനും

കൊച്ചി, ശനി, 27 ജനുവരി 2018 (11:18 IST)

  ISL , Kerala blasters , Blasters , Mark Sifneos , FC Goa , Blasters , Shaiju Damodaran , കേരളാ ബ്ലാസ്‌റ്റേഴ്‌സ് , ഐഎസ്എല്‍ , എഫ് സി ഗോവ , മാര്‍ക് സിഫ്നോസ് , ഷൈജു ദാമോദരന്‍

ഐഎസ്എല്‍ നാലാം സീസണില്‍ നിലനില്‍പ്പിനായി പോരാടുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി നല്‍കി ക്ലബ്ബ് വിട്ട ഡച്ച് സ്‌ട്രൈക്കര്‍ മാര്‍ക് സിഫ്നോസ് എഫ് സി ഗോവയില്‍ ചേക്കേറിയെന്ന് റിപ്പോര്‍ട്ട്.

ദേശീയ ടീമിലേക്ക് അവസരം ലഭിച്ചതിനെ തുടര്‍ന്നാണ് ക്ലബ് വിടുന്നതെന്നായിരുന്നു 21കാരനായ സിഫ്നോസ് നേരത്തെ സൂചിപ്പിച്ചിരുന്നത്. എന്നാല്‍, ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ ഞെട്ടിച്ച്
സിഫ്നോസ് ഗോവന്‍ ടീമിനൊപ്പം ചേരുകയായിരുന്നു.

പരുക്ക് മൂലമാണ്  സിഫ്നിയോസ് പോയതെന്നാണ് ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജയിംസ് പറഞ്ഞിരുന്നത്.

അതിനിടെ, ഏഷ്യാനെറ്റ് മൂവീസിന്റെ ഐഎസ്എല്‍ മലയാളം കമേന്ററായ ഷൈജു ദാമോദരന്‍ സിഫ്നോസിനെതിരെ ഫേസ്‌ബുക്കിലൂടെ രംഗത്തുവന്നു.

അമ്പട കള്ളാ സിഫ്നിക്കുട്ടാ !! പത്തു തലയുള്ള രാവണാ !!ആംസ്റ്റർഡാമിന് ഫ്ലൈറ്റ് പിടിക്കാൻ പോയ ആൾ മംഗള എക്സ്പ്രസിൽ കയറി ഗോവയിലിറങ്ങി !! Signs with FC Goa. ശരിക്കും ഒരു മറുകണ്ടം ചാടൽ തന്നെ.കൂടുതൽ ചില്ലറയ്ക്കു വേണ്ടിയുള്ള ഈ സെക്കന്റ് വിന്റോ ഏർപ്പാട് ശരിക്കുംമറ്റേപ്പണിയായിപ്പോയി സഹോ” - എന്നായിരുന്നു ഷൈജു ദാമോദരന്റെ പോസ്‌റ്റ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്‍ എഫ് സി ഗോവ മാര്‍ക് സിഫ്നോസ് ഷൈജു ദാമോദരന്‍ Blasters Isl Mark Sifneos Fc Goa Shaiju Damodaran Kerala Blasters

മറ്റു കളികള്‍

news

ബാഴ്‌സ ഞെട്ടലില്‍; റൊണാള്‍ഡോയുടെ പകരക്കാരന്‍ നെയ്‌മര്‍ - വെളിപ്പെടുത്തലുമായി കുട്ടീഞ്ഞോ

ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയുടെ പകരക്കാരനായി പിഎസ്ജി സൂപ്പര്‍ താരം നെയ്‌മര്‍ റയല്‍ ...

news

ബ്ലാസ്‌റ്റേഴ്‌സിന് കനത്ത തിരിച്ചടി; സൂപ്പര്‍ താരം ടീം വിട്ടു - വാര്‍ത്ത പുറത്തു വിട്ടത് മാനേജ്‌മെന്റ്

ഹോളണ്ട് ദേശീയ ടീമിലേക്ക് ക്ഷണം ലഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇത് മനസിലാക്കിയാണ് ...

news

‘അത് കളിക്കളത്തില്‍ കാണാന്‍ പാടില്ലാത്ത ശരീരഭാഷ’ - വിനീതിനും റിനോയ്ക്കും വിമർശനം

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരങ്ങളായ സികെ വിനീതിനും റിനോ ആന്റോക്കും വിമർശനം. ...

news

നെ​യ്മ​റു​ടെ ഗോൾവര്‍ഷം, കവാനിയുടെ റെക്കോര്‍ഡ്; ത്രസിപ്പിക്കുന്ന ജയവുമായി പി​എ​സ്ജി

ഫ്ര​ഞ്ച് ലീ​ഗി​ൽ തകര്‍പ്പന്‍ ജയവുമായി പി​എ​സ്ജി. ബ്ര​സീ​ലി​യ​ൻ സൂ​പ്പ​ർ താരമായ ...

Widgets Magazine