കോൺഗ്രസിന് ഇപ്പോൾ ഒരു തരത്തിലുള്ള കർഷക വിരുദ്ധ നിലപാടുകളുമില്ല; മാണിയുടെ വിമർശനങ്ങളെ തള്ളി പിജെ ജോസഫ്

KM mani , P. J. Joseph , kerala congress m , Congress , CPM ,BJP , കെഎം മാണി , പി.ജെ.ജോസഫ് , കേര‍ളാ കോൺഗ്രസ് (എം) ,  പ്രതിഛായ
തിരുവനന്തപുരം| സജിത്ത്| Last Updated: ബുധന്‍, 31 ജനുവരി 2018 (13:09 IST)
കേരള കോൺഗ്രസ് ചെയർമാൻ കെ.എം.മാണി കോൺഗ്രസിനെതിരെ നടത്തിയ ആരോപണങ്ങളെ തള്ളി പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ്. കോൺഗ്രസിന് ഇപ്പോൾ കർഷക വിരുദ്ധ നിലപാട് ഇല്ലെന്നും മുൻപ് അത്തരം നിലപാടുകൾ ഉണ്ടായിരുന്നപ്പോള്‍ തങ്ങൾ ഇടപെട്ടുതന്നെ അത് തിരുത്തിച്ചിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് പാർട്ടി ആലോചിച്ചതിനു ശേഷം മാത്രമേ നിലപാട് പ്രഖ്യാപിക്കുമെന്നും ജോസഫ് വ്യക്തമാക്കി.

കർഷകരെ ഏറ്റവും കൂടുതൽ വഞ്ചിച്ചത് കോൺഗ്രസാണെന്ന് കെഎം മാണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ വന്നത് കോണ്‍ഗ്രസ് കേരളവും കേന്ദ്രവും ഭരിച്ചപ്പോഴാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായതും യുപിഎയുടെ ഭരണകാലത്താണെന്നും മാണി വ്യക്തമാക്കി.

മലയോര മേഖലയില്‍ പട്ടയ വിതരണത്തെ ചോദ്യം ചെയ്തത് കോണ്‍ഗ്രസ് നേതാക്കളാണ്. ഈ മേഖലകളില്‍ കേരളാ കോണ്‍ഗ്രസിനുള്ള സ്വാധീനത്തിൽ വിറളിപൂണ്ട കോൺഗ്രസ് നേതാക്കൾ പട്ടയവിതരണം തടസപ്പെടുത്തുകപോലും ചെയ്‌തുവെന്നും കേരളാ കോൺഗ്രസ് (എം) മുഖപത്രമായ പ്രതിഛായയില്‍ എഴുതിയ ലേഖനത്തില്‍ മാണി പറയുന്നു.

അതേസമയം, കോൺഗ്രസിനെയും ബിജെപിയേയും വിമർശിച്ച മാണി സിപിഎമ്മിനെതിരെയോ എൽഡിഎഫ് സർക്കാരിനെതിരെയോ കടുത്ത പ്രതികരണങ്ങള്‍ നടത്താന്‍ തയ്യാറായില്ല. എകെജിക്കൊപ്പം സമരത്തില്‍ പങ്കെടുത്ത കാര്യവും ലേഖനത്തില്‍ അദ്ദേഹം അനുസ്മരിച്ചിട്ടുമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :