നടിയെ ആക്രമിച്ച കേസ്; ദിലീപും പള്‍സര്‍ സുനിയും ഇന്ന് കോടതിയില്‍ ഹാജരാകും

ബുധന്‍, 14 മാര്‍ച്ച് 2018 (08:34 IST)

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ ഇന്നു ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിക്കും. കേസിലെ മുഖ്യപ്രതികളായ സുനിൽകുമാർ, നടൻ ദിലീപ് എന്നിവരടക്കം മുഴുവൻ പ്രതികളോടും ഇന്നു കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
 
കേസിന്റെ വിചാരണ തീയതി ഇന്നു നിശ്ചയിച്ചേക്കും. റിമാൻഡിൽ കഴിയുന്ന പൾസർ സുനിയടക്കമുള്ള പ്രതികൾക്കു പ്രൊഡക്‌ഷൻ വാറന്റും ജാമ്യത്തിൽ കഴിയുന്ന ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്കു സമൻസും കോടതി പുറപ്പെടുവിച്ചിരുന്നു. 
 
2017 ഫെബ്രുവരി 17നാണു തൃശൂരിൽ നിന്നു കൊച്ചിയിലേക്കു പോകുമ്പോൾ നടിയെ പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. നടന്‍ ദിലീപടക്കം പന്ത്രണ്ടു പേരാണ് പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനിയും ഇയാളുടെ സഹായി ഡ്രൈവര്‍ മാര്‍ട്ടിനും ജയിലിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ചൂടിന് ആശ്വാസമായി മഴയെത്തി, ന്യൂനമര്‍ദ്ദം കേരളതീരത്തേക്ക്; ശക്തമായ കാറ്റുണ്ടാകുമെന്ന് മുന്നറിയിപ്പ്

ശ്രീലങ്കയ്ക്ക് തെക്കുപടിഞ്ഞാറും കന്യാകുമാരിക്ക് തെക്കുമായി രൂപപ്പെട്ടിരിക്കുന്ന ...

news

ന്യൂനമര്‍ദം കേരളത്തെ ബാധിക്കുമെന്ന് പറയാനാവില്ല: പിണറായി

ശ്രീലങ്കയ്ക്ക് തെക്കുപടിഞ്ഞാറും കന്യാകുമാരിക്ക് തെക്കുമായി രൂപപ്പെട്ടിരിക്കുന്ന ...

news

ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തിൽ 8 സി ആർ പി എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢില്‍ സൈന്യവും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടി. വനപ്രദേശത്ത് തിരച്ചിലിനിടെ ...

news

ന്യൂനമര്‍ദ്ദം; കേരളത്തില്‍ കനത്ത കാറ്റിനും മഴയ്ക്കൂം സാധ്യത, ജാഗ്രതാ നിര്‍ദേശം

ന്യൂനമർദം കേരളതീരത്തോട് അടുക്കുന്നതിനിടെ അതീവജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ ...

Widgets Magazine