അരുണ്‍ ഗോപിയും മമ്മൂട്ടിയും ! എന്തൊരു കോമ്പിനേഷന്‍ !

ചൊവ്വ, 13 മാര്‍ച്ച് 2018 (18:57 IST)

മമ്മൂട്ടി, അരുണ്‍ ഗോപി, രാമലീല, ദിലീപ്, മോഹന്‍ലാല്‍, പ്രണവ്, Mammootty, Arun Gopy, Ramaleela, Dileep, Mohanlal, Pranav

മലയാള സിനിമയ്ക്ക് സമീപകാലത്ത് ലഭിച്ച മികച്ച സംവിധായകനാണ് അരുണ്‍ ഗോപി. എന്ന ആദ്യചിത്രം തന്നെ 50 കോടി ക്ലബില്‍ ഇടം പിടിച്ചതോടെ അരുണ്‍ ഗോപിക്കായി നിര്‍മ്മാതാക്കള്‍ കാത്തിരിക്കുകയാണ്. എന്നാല്‍ തല്‍ക്കാലം അദ്ദേഹം ആദ്യ നിര്‍മ്മാതാവിന് വേണ്ടിത്തന്നെയാണ് അടുത്ത രണ്ടുചിത്രങ്ങളും ചെയ്യുന്നത്.
 
രാമലീലയുടെ നിര്‍മ്മാതാവായ ടോമിച്ചന്‍ മുളകുപാടം തന്നെയാണ് അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം നിര്‍മ്മിക്കുന്നത്. അതിന് ശേഷം അരുണ്‍ ഗോപി സാക്ഷാല്‍ മോഹന്‍ലാലിനെ നായകനാക്കിയും ഒരു സിനിമ ചെയ്യുന്നുണ്ട്. അതിന്‍റെ നിര്‍മ്മാതാവും ടോമിച്ചന്‍ തന്നെയാണ്.
 
എന്നാല്‍ മലയാളികള്‍ ഉയര്‍ത്തുന്ന ഒരു വലിയ ചോദ്യമുണ്ട്. അരുണ്‍ ഗോപി എന്നാണ് ഒരു മമ്മൂട്ടിച്ചിത്രം ചെയ്യുക? അങ്ങനെയൊരു കോമ്പിനേഷന്‍ ഉണ്ടായാല്‍ അതിനേക്കാള്‍ മാസായി മറ്റെന്തുണ്ട് എന്നാണ് ആരാധകരുടെ ചോദ്യം. 
 
മാസ് സംവിധായകരായ വൈശാഖിനും അജയ് വാസുദേവിനുമൊക്കെ ഏറ്റവും പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. അതുകൊണ്ടുതന്നെ അതേ ജോണറില്‍ സിനിമ ചെയ്യുന്ന അരുണ്‍ ഗോപിയും ഒരു മമ്മൂട്ടിച്ചിത്രം ഒരുക്കിയാല്‍ അത് മെഗാഹിറ്റാകുമെന്നതില്‍ സംശയം വേണ്ട.
 
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ചെയ്യുന്ന സിനിമയ്ക്ക് അരുണ്‍ ഗോപി തന്നെയാണ് തിരക്കഥയെഴുതുന്നത്. മമ്മൂട്ടിയും അരുണ്‍ ഗോപിയും ഒന്നിക്കുന്ന പ്രൊജക്ടിനായി കാത്തിരിക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ആര്‍എസ്എസ് ചരിത്രം സിനിമയാകുന്നു, ബാഹുബലിയേക്കാള്‍ വലിയ സിനിമയ്ക്ക് അക്ഷയ്‌കുമാര്‍; സംവിധാനം പ്രിയദര്‍ശന്‍ ?!

ആര്‍ എസ് എസിന്‍റെ ചരിത്രം സിനിമയാകുന്നു. അക്ഷയ് കുമാര്‍ നായകനാകുന്ന സിനിമയുടെ രചയിതാവ് ...

news

കാളിദാസന്റെ പൂമരം മാർച്ച് 15ന് പൂക്കും!

കാളിദാസ് ജയറാം നായകനാകുന്ന ആദ്യ മലയാള ചിത്രം പൂമരം മർച്ച് 15ന് തീയറ്ററുകളിലെത്തും. തന്റെ ...

news

'എന്റെ ലക്ഷ്യം ഹോളിവുഡ് ആണ്’ - തുറന്ന് പറഞ്ഞ് ടൊവിനോ

തന്റെ ലക്ഷ്യം ഹോളിവുഡ് ആണെന്ന് തുറന്ന് പറഞ്ഞ് നടന്‍ ടൊവിനോ തോമസ്. ലക്ഷ്യത്തിലെത്താന്‍ ...

news

ബോളിവുഡില്‍ താരമായി ദുല്‍ഖര്‍, താരത്തിന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു!

മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം പ്രഖ്യാപിച്ചു. അനൂജ ...

Widgets Magazine