''എന്തിനാ ചേട്ടാ വെറുതേ വായില്‍ തോന്നിയതൊക്കെ പറയുന്നേ?’ - ദിലീപിന്റെ ഡയലോഗുമായി ഇരയുടെ ടീസര്‍

തിങ്കള്‍, 12 മാര്‍ച്ച് 2018 (12:12 IST)

ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷും പ്രധാന വേഷങ്ങളിലെത്തുന്ന ഇരയുടെ ടീസര്‍ ശ്രദ്ധേയമാകുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ വ്യക്തി ജീവിതവും കേസുമായും ബന്ധപ്പെട്ട കാര്യങ്ങളാണ് ചിത്രത്തിലുള്ളതെന്നാണ് വിവരം.
 
ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷം തെളിവടെുപ്പിനു വേണ്ടി കൊണ്ടുപോയ വേളയില്‍ താരം പറഞ്ഞ അതേ ഡയലോഗാണ് പുതിയ ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘എന്തിനാ ചേട്ടാ വെറുതെ വായില്‍ തോന്നുന്നത് വിളിച്ചു പറയുന്നത്’ എന്നായിരുന്നു ദിലീപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. 
 
ദിലീപിന്റെ ഈ വാക്കുകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ടീസര്‍ പുറത്തിറക്കിയത്. ഇതോടെ ടീസര്‍ സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയാക്കി. ടീസറില്‍ തെളിവെടുപ്പിനു കൊണ്ടു പോകുന്ന വേളയിലാണ് ഗോകുല്‍ സുരേഷിന്റെ കഥാപാത്രം ഈ ഡയലോഗ് പറയുന്നത്. ഷൈജു എസ്എസ് ആണ് സംവിധാനം ചെയുന്നത്.
 
മന്ത്രിയുടെ കൊലപാതകത്തില്‍ അറസ്റ്റിലാവുന്ന യുവാവിനെ തെളിവെടുപ്പിനു കൊണ്ടു വരുന്ന രംഗങ്ങളിലാണ് ഈ ഡയലോഗ്. ചെയ്യാത്തകുറ്റത്തിന് പൊലീസ് പിടിക്കുന്ന യുവാവ് നിരപരാധിത്വം തെളിയിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് വിവരം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

രണ്‍‌വീര്‍ സിങ്ങിന്റെ നായികയായി പ്രിയ വാര്യര്‍?!

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവിലൂടെ സിനിമയില്‍ അരങ്ങേറ്റം നടത്തുന്ന പ്രിയ ...

news

മമ്മൂട്ടിയില്‍ നിന്നും ‘മമ്മൂട്ടി സര്‍’ലേക്ക്! - വേറെ വഴിയില്ലാതെ പാര്‍വതി

മൈ സ്‌റ്റോറിയുടെ ട്രെയിലര്‍ പുറത്തുവിട്ടത് മമ്മൂട്ടിയാണ്. മമ്മൂട്ടിയുടെ പോസ്റ്റ് ഷെയര്‍ ...

news

ഈ കോലാഹലങ്ങള്‍ മതിയാക്കി, എന്തെങ്കിലും ചെയ്യുക എന്നത് മാത്രമാണ് ഇനി ഉള്ളത്: പാര്‍വതി പറയുന്നു

തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ ഏറ്റവും അധികം സൈബര്‍ ആക്രമണം ...

news

ആണുങ്ങള്‍ക്കില്ലാത്ത ഗര്‍ഭപാത്രം എനിക്കെന്തിനാണെന്ന് പറയുന്ന സ്ത്രീകളോട് ഒന്നും പറയാനില്ല: രഞ്ജിത് ശങ്കര്‍

ഇന്നത്തെ സ്ത്രീകള്‍ പറയുന്ന ഫെമിനിസം എന്താണെന്നു മനസ്സിലാകുന്നില്ലെന്ന് സംവിധായകന്‍ ...

Widgets Magazine