ഇര ദിലീപിന്റെ കഥ തന്നെ?

തിങ്കള്‍, 12 മാര്‍ച്ച് 2018 (13:06 IST)

ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷും പ്രധാന വേഷങ്ങളിലെത്തുന്ന ഇരയുടെ ടീസര്‍ ശ്രദ്ധേയമാകുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ വ്യക്തി ജീവിതവും കേസുമായും ബന്ധപ്പെട്ട കാര്യങ്ങളാണ് ചിത്രത്തിലുള്ളതെന്നാണ് വിവരം.
 
ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷം തെളിവടെുപ്പിനു വേണ്ടി കൊണ്ടുപോയ വേളയില്‍ താരം പറഞ്ഞ അതേ ഡയലോഗാണ് പുതിയ ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘എന്തിനാ ചേട്ടാ വെറുതെ വായില്‍ തോന്നുന്നത് വിളിച്ചു പറയുന്നത്’ എന്നായിരുന്നു ദിലീപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. 
 
ദിലീപിന്റെ ഈ വാക്കുകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ടീസര്‍ പുറത്തിറക്കിയത്. ഇതോടെ ടീസര്‍ സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയാക്കി. ടീസറില്‍ തെളിവെടുപ്പിനു കൊണ്ടു പോകുന്ന വേളയിലാണ് ഗോകുല്‍ സുരേഷിന്റെ കഥാപാത്രം ഈ ഡയലോഗ് പറയുന്നത്. ഷൈജു എസ്എസ് ആണ് സംവിധാനം ചെയുന്നത്.
 
മന്ത്രിയുടെ കൊലപാതകത്തില്‍ അറസ്റ്റിലാവുന്ന യുവാവിനെ തെളിവെടുപ്പിനു കൊണ്ടു വരുന്ന രംഗങ്ങളിലാണ് ഈ ഡയലോഗ്. ചെയ്യാത്തകുറ്റത്തിന് പൊലീസ് പിടിക്കുന്ന യുവാവ് നിരപരാധിത്വം തെളിയിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് വിവരം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

“കേരളത്തോട് മാപ്പ് ചോദിക്കുന്നു”: മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ്

നിയമസഭയിലെ സ്പീകറുടെ കസേര വലിച്ചു താഴെയിട്ടതുൾപ്പടെയുള്ള സംഭവത്തിൽ കേസ് ...

news

അന്നം തരുന്നവര്‍ക്ക് കൈത്താങ്ങായി മുംബൈ നഗരം

ഒരേലക്ഷ്യവുമായി മുപ്പതിനായിരത്തോളം കർഷകരുടെ നേതൃത്വത്തിൽ നടത്തുന്ന കാൽനട ജാഥ ...

news

കൊരങ്ങിണി കാട്ടുതീ; മരണം പത്തായി, കൂടുതല്‍ പേര്‍ വനത്തിനുള്ളിലുണ്ടെന്ന് വിവരം, മരണസംഖ്യ ഉയര്‍ന്നേക്കും

കേരളാ - തമിഴ്നാട് അതിര്‍ത്തിയിലെ തേനി ജില്ലയിലെ കൊരങ്ങിണി ജില്ലയില്‍ ഇന്നലെയുണ്ടായ ...

news

സര്‍ക്കാരിനെ വിശ്വാസമില്ല, ഭീഷണിയുണ്ട്: ജേക്കബ് തോമസ്

തനിക്ക് ഭീഷണി ഉണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ജേക്കബ് തോമസ് ...

Widgets Magazine