അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം

AISWARYA| Last Modified ശനി, 6 ജനുവരി 2018 (08:39 IST)
അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ മുഖ്യ വേദിയായ നീര്‍മാതളത്തില്‍ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം കലോത്സവത്തിന് തിരി തെളിയിക്കും.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സാംസ്‌കാരിക നഗരിയായ തൃശൂര്‍ ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവത്തിന് വേദിയാകുന്നത്. പൂക്കളുടെയും, ചെടികളുടെയും, കനികളുടെയും പേരുകളാണ് വേദികള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇരുപത്തിനാല് വേദികളിലാണ് ഇത്തവണത്തെ മത്സരങ്ങള്‍ നടക്കുന്നത്.

പരിഷ്‌കരിച്ച മാന്വല്‍, എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ, വിജിലന്‍സ് നിരീക്ഷണം, പങ്കെടുക്കുന്ന എല്ലാവര്‍ക്കും ട്രോഫി, കുറഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ വേദികളിലായി കൂടുതല്‍ ഇനങ്ങള്‍ തുടങ്ങി നിരവധി പ്രത്യേകതകള്‍ ഇത്തവണത്തെ കലോത്സവത്തിനുണ്ട്. ഉദ്ഘാടന വേദിയില്‍ മന്ത്രിമാരായ സി. രവീന്ദ്രനാഥ്. എ.സി മൊയ്തീന്‍, വി,എസ് സുനില്‍ കുമാര്‍ എന്നിവര്‍ക്കൊപ്പം സിനിമ, സാഹിത്യ, സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :