‘മുതിര്‍ന്ന പൗരന്‍മാരെ എഴുതിത്തള്ളരുത്, സമൂഹത്തില്‍ ഇച്ഛാശക്തിയായി മാറാന്‍ അവര്‍ക്ക് കഴിയും’: വിഎസ് അച്യുതാനന്ദന്‍

കൊച്ചി, വെള്ളി, 5 ജനുവരി 2018 (13:28 IST)

മുതിര്‍ന്ന പൗരന്‍മാര്‍ എഴുതി തള്ളേണ്ടവരല്ലെന്ന് ഭരണപരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ്  അച്യുതാനന്ദന്. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം മാത്രമല്ല നാം പേരിശോധിക്കേണ്ടത്. വിവിധ മേഖലകളില്‍ അനുഭവ സമ്പന്നരായ ഇവരെ സമൂഹത്തില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിണമെന്നും അദ്ദേഹം വ്യക്തമാക്കി.
 
മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച് പഠിക്കുന്നതിന് നിയമസഭാ സമിതിയുണ്ട്. വിവിധ ജില്ലകളില്‍ അവര്‍ തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. വയോജന വകുപ്പ് രൂപവല്‍ക്കരണം, ചികിത്സാ സൗജന്യങ്ങള്‍, പകല്‍ വീട് തുടങ്ങിയ നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളിലേക്കും ഇറങ്ങിച്ചെല്ലുകയും അത് എല്ലാവര്‍ക്കും പ്രാപ്തമാകുകയും ചെയ്യുന്നതാണ് നല്ല ഭരണം. ഇത് ജനങ്ങളുടെ അവകാശമാണ്. എന്നാല്‍ പലപ്പോഴും ഈ അവകാശം ലംഘിക്കപ്പെടുന്നുവെന്ന് അദ്ദേഹം ചൂണ്ടി കാട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കേരളം കൊച്ചി വിഎസ് അച്യുതാനന്ദന്‍ Kerala Kochi Vs Achudhanathan

വാര്‍ത്ത

news

ശവസംസ്‌കാരത്തിനായി രണ്ടു ലക്ഷത്തിന്റെ ചെക്ക് മകന്റെ പേരില്‍ എഴുതി വൃദ്ധ ദമ്പതികള്‍ ജീവനൊടുക്കി

രണ്ടു മക്കളും ഉപേക്ഷിച്ച വൃദ്ധ ദമ്പതികള്‍ ശവസംസ്‌കാരത്തിനായി രണ്ടു ലക്ഷത്തിന്റെ ചെക്ക് ...

news

ഫേസ് ബുക്കിലെ തമ്പുരാക്കളേ... അതാ ആ കാണുന്നതാണ് കണ്ടം... അതുവഴി ഓടിക്കോളിന്‍; ഡബ്യുസിസിക്കെതിരായ പോസ്റ്റ് വൈറല്‍

വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഫേസ്ബുക്ക് പേജില്‍ മമ്മൂട്ടിയെ വിമര്‍ശിക്കുന്ന തരത്തില്‍ ...

news

കോഴിക്കോട് പട്ടാപ്പകല്‍ യുവതിയുടെ മാലപൊട്ടിച്ചോടി, സത്യം പുറത്തു വന്നത് കള്ളന്‍ സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയതോടെ

കോഴിക്കോട് പട്ടാപ്പല്‍ യുവാവ് യുവതിയുടെ മാല പൊട്ടിച്ചോടി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ ...

news

സഹതാപം കൊണ്ട് ഒരു സിനിമ വിജയിക്കില്ല, ജനങ്ങൾക്ക് ഇഷ്ടപ്പെടണം; നിലപാട് വ്യക്തമാക്കി അരുൺ ഗോപി

പാർവതിയുടെ മൈ സ്റ്റോറിയ്ക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ സംവിധായകൻ അരുൺ ഗോപി ...

Widgets Magazine