സംസ്ഥാനത്ത് റേഷന്‍കടകളില്‍ വിജിലന്‍സ് വ്യാപകമായ ക്രമക്കേട് കണ്ടെത്തി

തിരുവന്തപുരം, ശനി, 6 ജനുവരി 2018 (07:34 IST)

സംസ്ഥാനത്ത് റേഷന്‍ കടകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേട്. മണ്ണെണ്ണ, അരി, ആട്ട ഗോതമ്പ് തുടങ്ങിയവയുടെ സ്റ്റോക്കുകളിലാണ് ക്രമക്കേടുകള്‍. അതുപോലെ ചങ്ങനാശ്ശേരി താലൂക്കിലെ കുറിച്ചി 73 നമ്പര്‍ റേഷന്‍കടയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 47 കിലോ പച്ചരിയും 34.5 കിലോ പുഴുക്കലരിയും കൂടിയ വിലയ്ക്കു വിറ്റതായി കണ്ടെത്തി.
 
അതേസമയം മിക്ക റേഷന്‍ കടകളിലും റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവര്‍ സാധനങ്ങള്‍ വാങ്ങിയതായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയതായി കണ്ടെത്തി. സാധനങ്ങളാണ് കരിഞ്ചന്ത വഴി കൂടിയ വിലയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചത്. പല കടകളിലും നോട്ടീസ് ബോര്‍ഡില്‍ വില്പന നടത്തുന്ന ധാന്യങ്ങളുടെ അളവും തൂക്കവും ശരിയായി രേഖപ്പെടുത്തിയിട്ടില്ലാത്തതും കണ്ടെത്തി. ചില കടകള്‍ ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

'വാരസ്യാർ കുട്ടിയാ, നല്ല വല്ല വേഷവും വന്നാൽ ഓർക്കണം, പാവങ്ങളാ' - കഥയിലെ നായിക സാക്ഷാൽ മഞ്ജു വാര്യർ!

ആർട്ടിസ്റ്റ് ഭട്ടതിരിയെ സൂര്യ ഫെസ്റ്റിവലിൽ നടി മഞ്ജു വാര്യർ ആദരിച്ച സംഭവത്തിൽ പഴയൊരു ഓർമ ...

news

സിനിമയിൽ എനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ല, മറ്റുള്ളവർ പലതും പറഞ്ഞ് കേട്ടിട്ടുണ്ട്: മഞ്ജു വാര്യർ

സിനിമയിലോ ജോലി ചെയ്ത മറ്റു മേഖലകളിലോ തനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്ന് നടി മഞ്ജു ...

news

ഫോണ്‍കെണി കേസില്‍ എ.കെ ശശീന്ദ്രന് തിരിച്ചടി; കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹര്‍ജി പിന്‍വലിച്ചു

വിവാദമായ ഫോണ്‍കെണി കേസില്‍ മുന്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രന് കനത്ത തിരിച്ചടി. കേസ് ...

news

നയാഗ്ര വെള്ളച്ചാട്ടത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ? ആരെയും ഞെട്ടിക്കും!

നയാഗ്ര വെള്ളച്ചാട്ടം തണുത്തുറഞ്ഞ് ഐസായിരിക്കുന്നു. അമേരിക്ക കടുത്ത ശൈത്യത്തിന്‍റെ ...

Widgets Magazine