പൂത്തിരിക്കുന്ന 'പൂമര'ത്തിലേക്ക് ഒരാൾ കൂടി, സാക്ഷാൽ മണിയാശാൻ!

കാളിദാസ് ജയറാമിനെ അനുകരിച്ച് മണിയാശാൻ!

aparna shaji| Last Modified ബുധന്‍, 30 നവം‌ബര്‍ 2016 (11:37 IST)
ഇപ്പോൾ എല്ലായിടത്തും 'പൂമരം' പൂത്തിരിക്കുകയാണല്ലോ. ഇങ്ങ് കേരളം മുതൽ അങ്ങ് ഫിലിപ്പീൻസ് വരെ പൂമരം പാടി നടക്കുന്ന യുവത്വമാണ്. ഒരൊറ്റ പാട്ടിലൂടെ കാളിദാസ് ജയറാം മലയാളികളുടെ നെഞ്ചിലേക്കാണ് ചേക്കേറിയതെന്ന് പറയാം. എബ്രിഡ് ഷൈന്റെ കരവിരുതിയിൽ വിരിയുന്ന പൂമരം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

പാട്ടിനെ ഹിറ്റാക്കിയതിൽ ഒരു പ്രധാനപങ്ക് ട്രോളർമാർക്കാണ്. അത്രയ്ക്ക് സ്വീകാര്യതയായിരുന്നു 'പൂമര'ത്തിന് ട്രോളർമാർക്കിടയിൽ കിട്ടിയത്. കൊച്ചുകുട്ടികൾ വരെ പൂമരം പാടി നടന്നപ്പോൾ നമ്മുടെ വൈദ്യുതി മന്ത്രി എം എം മണിയും ചിന്തിച്ചു, 'എങ്കിൽ പിന്നെ നമുക്കും അങ്ങ് പാടിയേക്കാമെന്ന്'. സംഭവം റീമിക്സ് ആണ് കെട്ടോ. ഇതിന്റെ പിന്നിലും ട്രോളർമാർ തന്നെ.

മണിയാശൻ പൂമരം കൊണ്ട് കപ്പലുണ്ടാക്കിയത് ഇതിനോടകം നിരവധി പേരാണ് കണ്ടത്. മണിയാശാന്റെ ദൃശ്യങ്ങളും പൂമരം പാട്ടും ചേര്‍ട്ട് എഡിറ്റ് ചെയ്താണ് വീഡിയോ സൃഷ്ടിച്ചിരിക്കുന്നത്. ആശാന്റെ ചുണ്ടനക്കവും പാട്ടും തമ്മിലുള്ള സാമ്യം മികച്ചതാണ് എന്നാണ് കമന്റുകളിലുയരുന്ന അഭിപ്രായം. നവംബര്‍ 18ന് പുറത്തിറങ്ങിയ പൂമരം ഗാനം യൂട്യൂബില്‍ ഇതിനോടകം തന്നെ അമ്പത് ലക്ഷത്തില്‍പ്പരം ആള്‍ക്കാരാണ് കണ്ടു കഴിഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :