സത്യങ്ങൾ എല്ലാം അറിഞ്ഞാൽ വിമർശകർക്ക് അത് തിരുത്തേണ്ടി വരുമെന്ന് ദിലീപ്?

ചൊവ്വ, 29 നവം‌ബര്‍ 2016 (12:01 IST)

Widgets Magazine

ദിലീപ് - വിവാഹം നടന്നതോടെ ആരാധകരും സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്നത് ഇരുവരുടെയും ആദ്യവിവാഹത്തെ സംബന്ധിച്ച വാർത്തകളാണ്. മഞ്ജു വാര്യരേയും നിഷാൽ ചന്ദ്രയെയും സപ്പോർട്ട് ചെയ്യുന്നവർ നിരവധിയാണ്. ഒപ്പം കാവ്യയ്ക്കും ദിലീപിനും ക്രൂരമായ വിമർശനങ്ങൾ ആണ് ഏറ്റുവാങ്ങേണ്ടി വരുന്നത്
 
എന്നാൽ, സത്യങ്ങൾ എല്ലാം അറിഞ്ഞാൽ തന്നെ വിമരിശിക്കുന്നവർ അത് തിരുത്തേണ്ടി വരുമെന്ന് ദിലീപ് സുഹൃത്തുക്കളോട് പറഞ്ഞതായി വിവരം. അങ്ങനെയെങ്കിൽ തെറ്റുകാരി മഞ്ജുവാണോ എന്ന് ചോദിക്കുന്നവരും ഉണ്ട്. ദുബായിൽ നിന്നും തിരിച്ചെത്തിയാൽ അതിനുള്ള മറുപടി നടൻ പറയുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദിലീപിനെ പിന്തുണയ്ക്കുന്നവർ ഇപ്പോഴും നടന്റെ പക്ഷത്ത് തന്നെയാണുള്ളത്.
 
കാവ്യ- ദിലീപ് വിവാഹത്തിനു ശേഷം ആളുകൾ ഏറ്റവും അധികം തിരഞ്ഞത് മഞ്ജുവിനെയായിരുന്നു. ആരാധകരുടെ കാത്തിരിപ്പിന് വിവാരമിട്ട് മഞ്ജു പ്രതികരിച്ചു. തന്റെ ഫെസ്ബുക്കിൽ പോസ്റ്റും ഇട്ടു. പക്ഷേ അത്, അന്തരിച്ച ക്യൂബൻ ഇതിഹാസം ഫിദൽ കാസ്ട്രോയെ കുറിച്ചായിരുന്നുവെന്നു മാത്രം. പോസ്റ്റ് ഇട്ട് നിമിഷങ്ങൾക്കുള്ളിൽ മഞ്ജു അത് തിരുത്തിയതോടെ കാര്യങ്ങൾ കൂടുതൽ വഷളാകുകയായിരുന്നു.
 
ഫിദല്‍ കാസ്‌ട്രോയെ ചാരി തന്നെ കുറിച്ച് പറഞ്ഞ മഞ്ജു വാര്യര്‍, ബോധപൂര്‍വ്വം ദിലീപിനെയും കാവ്യയെയും ആക്രമിക്കാന്‍ തന്നെയാണ് ശ്രമിച്ചതെന്ന് ദിലീപ് ഫാന്‍സ് പറയുന്നു. സൈറ ബാനു എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കുമായി കൊച്ചിയിൽ ഉള്ള മഞ്ജു എങ്ങിനെ മുംബൈയില്‍ നിന്ന് ഫേസ്ബുക്ക് പോസ്റ്റിടും എന്നും ചിലർ ചോദിക്കുന്നു.
 
മഞ്ജുവിനോട് ദിലീപ് എന്നും സ്‌നേഹത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളൂ എന്നും കുടുംബ പ്രശ്‌നങ്ങള്‍ അദ്ദേഹം പൊതു സമൂഹത്തിലേക്ക് വലിച്ചിഴച്ചിട്ടില്ല എന്നും ദിലീപിന്റെ സുഹൃത്തുക്കള്‍ പറയുന്നു. വിവാഹ മോചനത്തിനു ശേഷം പോലും മഞ്ജുവിനെ കുറിച്ച് ദിലീപ് മോശമായിട്ട് സംസാരിച്ചിട്ടില്ലെന്നത് വാസ്തവം. ഇത്രയും നാള്‍ ഗോസിപ്പു കോളങ്ങളില്‍ കാവ്യയെയും ദിലീപിനെയും പലതവണ വിവാഹം കഴിപ്പിച്ചവരാണ് ഇപ്പോള്‍ വിമര്‍ശിക്കുന്നത് എന്നത് തന്നെ ഏറെ കൗതുകം.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

റൊമാന്റിക് ത്രില്ലറുമായി സോളോ; ദുൽഖറിന് നായികമാർ അഞ്ച്!

ബോളിവുഡ് സംവിധായകൻ ബിജോയ് നമ്പ്യാർ മലയാളത്തിൽ ഒരു സിനിമ ചെയ്യാൻ തയ്യാറാകുന്നുവെന്ന വാർത്ത ...

news

ലൂസിഫർ ചെയ്യാൻ പൃഥ്വിക്ക് കഴിയുമോ? ആശങ്കയോടെ മോഹൻലാൽ!

മോഹന്‍ലാല്‍ ചിത്രമായ ലൂസിഫര്‍ ഇതിനോടകം തന്നെ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ പ്രൊജക്ടാണ്. ...

news

പണി പാളുമെന്ന് കരുതിയില്ല, പ്രേക്ഷകർക്കും നിർമാതാക്കൾക്കും മോഹൻലാലിലെ മതി; സംവിധായകർ വെട്ടിലായി!

വിസ്മയം എന്ന ചിത്രത്തോടെ തെലുങ്ക് സിനിമാ ലോകത്തേക്ക് ചുവടെടുത്ത് വെച്ച മോഹൻലാൽ ഇപ്പോൾ ...

news

ഹിറ്റ് സംവിധായകനൊപ്പം മമ്മൂട്ടി! ഇത് നർമമോ ത്രില്ലറോ? ഒരേയൊരു വ്യത്യാസം മാത്രം!

നാദിർഷാ എന്ന സംവിധായകനെ ആദ്യ സിനിമയിലൂടെ തന്നെ മലയാളികൾ നെഞ്ചോട് ചേർത്തിരുന്നു. ...

Widgets Magazine