റൊമാന്റിക് ത്രില്ലറുമായി സോളോ; ദുൽഖറിന് നായികമാർ അഞ്ച്!

തിങ്കള്‍, 28 നവം‌ബര്‍ 2016 (16:58 IST)

ബോളിവുഡ് സംവിധായകൻ ബിജോയ് നമ്പ്യാർ മലയാളത്തിൽ ഒരു ചെയ്യാൻ തയ്യാറാകുന്നുവെന്ന വാർത്ത ആരാധകർ സന്തോഷപൂർവ്വമാണ് സ്വീകരിച്ചത്. ചിത്രത്തിൽ നായകൻ ആണെന്ന് അറിഞ്ഞതോടെ അത് ആകാംഷയായി. ചിത്രത്തിലെ താരനിര ആരൊക്കെയാണെന്ന കാര്യത്തിൽ സംവിധായകൻ വാർത്ത പുറത്ത്‌വിട്ടിരുന്നില്ല. പിന്നീട് പ്രശസ്ത മോഡലായ ആരതി വെങ്കടേഷായിരിക്കും നായികയെന്ന് വാർത്തകൾ വന്നിരുന്നു.
 
ഇപ്പോഴിതാ ആരാധകരുടെ ആകാംഷ വ്കർധിപ്പിച്ച് ചിത്രത്തിൽ ആരൊക്കെയാണ് നായികയെന്ന് സംവിധായകൻ പുറത്ത് വിട്ടിരിക്കുന്നു. അഞ്ച് നായികമാരാണ് ചിത്രത്തിൽ ഉള്ളത്. ഒരിടവേളയ്ക്ക് ആൻ അഗസ്റ്റിൻ സിനിമയിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ് സോളോ. ബാക്കിയുള്ള മൂന്ന് പേരിൽ ഒരാൾ തമിഴിലും മലയാളത്തിലും എല്ലാം പ്രശസ്തയായ ഒരു മലയാള നടിയുമാണ്. ബാക്കിയുള്ള വിവരങ്ങൾ വഴിയേ അറിയിക്കാമെന്നാണ് സംവിധായകൻ പറയുന്നത്.
 
സോളോ ഒരു പരീക്ഷണ ചിത്രമല്ലെന്നും വ്യത്യസ്തമായ വാണിജ്യ സിനിമയാണെന്നും സംവിധായകൻ പറയുന്നു. റൊമാന്റിക് ത്രില്ലറാണ് സോളോ. തമിഴിലും മലയാളത്തിലുമാണ് സിനിമ പുറത്തിറങ്ങുക. നായകനൊഴികെ മറ്റു താരങ്ങളെല്ലാം തമിഴിൽ വേറെയായിരിക്കുമെന്ന് ബിജോയ് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ലൂസിഫർ ചെയ്യാൻ പൃഥ്വിക്ക് കഴിയുമോ? ആശങ്കയോടെ മോഹൻലാൽ!

മോഹന്‍ലാല്‍ ചിത്രമായ ലൂസിഫര്‍ ഇതിനോടകം തന്നെ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ പ്രൊജക്ടാണ്. ...

news

പണി പാളുമെന്ന് കരുതിയില്ല, പ്രേക്ഷകർക്കും നിർമാതാക്കൾക്കും മോഹൻലാലിലെ മതി; സംവിധായകർ വെട്ടിലായി!

വിസ്മയം എന്ന ചിത്രത്തോടെ തെലുങ്ക് സിനിമാ ലോകത്തേക്ക് ചുവടെടുത്ത് വെച്ച മോഹൻലാൽ ഇപ്പോൾ ...

news

ഹിറ്റ് സംവിധായകനൊപ്പം മമ്മൂട്ടി! ഇത് നർമമോ ത്രില്ലറോ? ഒരേയൊരു വ്യത്യാസം മാത്രം!

നാദിർഷാ എന്ന സംവിധായകനെ ആദ്യ സിനിമയിലൂടെ തന്നെ മലയാളികൾ നെഞ്ചോട് ചേർത്തിരുന്നു. ...

news

പുലിമുരുകനെ കടത്തിവെട്ടാൻ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ സിനിമ തന്നെ വേണമെന്നില്ല, ദുൽഖറിന്റെ ഈ കൊച്ചു സിനിമ മതി!

പുതിയ ചരിത്രം സൃഷ്ടിച്ച് മോഹൻലാൽ ചിത്രം പുലിമുരുകൻ നൂറ് കോടി ക്ലബ്ബിൽ കയറിയതോടെ ആരാധകർ ...