രജനീകാന്ത് ആ ചിത്രം നിരസിച്ചതോടെ നടക്കാതെപോയത് മമ്മൂട്ടിയുടെ ആഗ്രഹമായിരുന്നു!

ചൊവ്വ, 29 നവം‌ബര്‍ 2016 (13:34 IST)

മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ച മെഗാഹിറ്റ് ചിത്രമായിരുന്നു അതിരാത്രം. ഐ വി ശശിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം വൻ വിജയമായിരുന്നു. അധോലോക നായകൻ താരാദാസ് ആയി മമ്മൂട്ടിയും കയ്യാളിയായ പ്രസാദ് ആയി മോഹൻലാലും അരങ്ങിൽ തകർത്ത സിനിമയായിരുന്നു അതിരാത്രം. 1984 ല്‍ മമ്മൂട്ടിയ്ക്ക് വേണ്ടി മോഹന്‍ലാല്‍ സെഞ്ച്വറിയുടെ ബാനറില്‍ നിര്‍മിച്ച ചിത്രമാണ് അതിരാത്രം. ചിത്രത്തിൽസീമയും ലാലു അലക്സും ഒന്നിച്ചിരുന്നു.
 
ഏകദേശം ഈ സമയത്താണ് തമിഴ് നടൻ വിജയ കാന്ത് ഉയർന്ന് വരുന്നത്. ഒരിക്കൽ വിജയ് കാന്തിനെ കാണാനിടയായപ്പോൾ അതിരാത്രം എന്ന ചിത്രത്തെ കുറിച്ച് താരത്തോട് മമ്മൂട്ടി പറയാനിടയായി. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്താൽ വൻ ഹിറ്റായിരിക്കുമെന്ന് മമ്മൂട്ടി പറഞ്ഞു. താരദാസായി രജനീകാന്തും പ്രസാദായി വിജയ് കാന്തും, അങ്ങനെയായിരുന്നു മമ്മൂട്ടി പറഞ്ഞത്. അതിരാത്രം കാണാനുള്ള ഏർപ്പാടും മാമ്മൂട്ടി തന്നെ ചെയ്തുകൊടുത്തുവത്രേ.
 
ആ കാലങ്ങളിൽ രജനീകാന്ത് കഴിഞ്ഞാൽ താരമൂല്യം ഉള്ള നടൻ വിജയ് കാന്ത് ആയിരുന്നു. അതിരാത്രം കണ്ട് ത്രില്ലടിച്ച താരം രജനീകാന്തിനെ കാണാൻ ചെന്നു. എന്നാൽ, 'ഹം' എന്ന ഹിന്ദി ചിത്രത്തിനായി ആറു മാസം ഡേറ്റ് കൊടുത്തതായി രജനീകാന്ത് പറഞ്ഞതോടെ അതിരാത്രം റീമേക്ക് ചെയ്തില്ല. രജനീകാന്തിന് ഡേറ്റ് ഇല്ലാതായതോടെ മമ്മൂട്ടിയുടെ ആ മോഹം അവിടെ അവസാനിക്കുകയായിരുന്നു. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

സത്യങ്ങൾ എല്ലാം അറിഞ്ഞാൽ വിമർശകർക്ക് അത് തിരുത്തേണ്ടി വരുമെന്ന് ദിലീപ്?

ദിലീപ് - കാവ്യ മാധവൻ വിവാഹം നടന്നതോടെ ആരാധകരും സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്നത് ...

news

റൊമാന്റിക് ത്രില്ലറുമായി സോളോ; ദുൽഖറിന് നായികമാർ അഞ്ച്!

ബോളിവുഡ് സംവിധായകൻ ബിജോയ് നമ്പ്യാർ മലയാളത്തിൽ ഒരു സിനിമ ചെയ്യാൻ തയ്യാറാകുന്നുവെന്ന വാർത്ത ...

news

ലൂസിഫർ ചെയ്യാൻ പൃഥ്വിക്ക് കഴിയുമോ? ആശങ്കയോടെ മോഹൻലാൽ!

മോഹന്‍ലാല്‍ ചിത്രമായ ലൂസിഫര്‍ ഇതിനോടകം തന്നെ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ പ്രൊജക്ടാണ്. ...

news

പണി പാളുമെന്ന് കരുതിയില്ല, പ്രേക്ഷകർക്കും നിർമാതാക്കൾക്കും മോഹൻലാലിലെ മതി; സംവിധായകർ വെട്ടിലായി!

വിസ്മയം എന്ന ചിത്രത്തോടെ തെലുങ്ക് സിനിമാ ലോകത്തേക്ക് ചുവടെടുത്ത് വെച്ച മോഹൻലാൽ ഇപ്പോൾ ...