സി പി എമ്മിനെ നേരിടാന്‍ കോണ്‍ഗ്രസ് അണികള്‍ ബിജെപിക്കൊപ്പം ചേരുക: കെ സുരേന്ദ്രന്‍

CPM, BJP, Surendran, Youth Congress, Mattannoor, Kannur, സി പി എം, സുരേന്ദ്രന്‍, ബി ജെ പി, യൂത്ത് കോണ്‍ഗ്രസ്, മട്ടന്നൂര്‍, കണ്ണൂര്‍
തിരുവനന്തപുരം| BIJU| Last Modified ചൊവ്വ, 13 ഫെബ്രുവരി 2018 (18:16 IST)
സി പി എമ്മിനെ നേരിടാന്‍ കോണ്‍ഗ്രസ് അണികള്‍ ബി ജെ പിക്ക് ഒപ്പം ചേരണമെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍. കേരളത്തില്‍ സി പി എമ്മിനെ പ്രതിരോധിക്കാന്‍ ഇനി കോണ്‍ഗ്രസിന് കഴിയില്ലെന്നും സുരേന്ദ്രന്‍.

സുരേന്ദ്രന്‍റെ എഫ് ബി പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം:

സംസ്ഥാനത്ത് ചുവപ്പു ഭീകരതയുണ്ടെന്ന് സമ്മതിക്കാന്‍ രമേശ് ചെന്നിത്തലക്ക് ഒരു യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍റെ ജീവന്‍ നഷ്ടപ്പെടുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. ആര്‍. എസ്. എസും സി. പി. എമ്മും ഒരുപോലെയാണെന്ന് പറഞ്ഞ് സി. പി. എമ്മിനെ വെള്ളപൂശുകയായിരുന്നു ഇത്രയും കാലം ചെന്നിത്തലയും കൂട്ടരും. സി. പി. എമ്മിനെ പ്രതിരോധിക്കാന്‍ കേരളത്തില്‍ ഇനി കോണ്‍ഗ്രസ്സിനു കഴിയില്ല. കാലങ്ങളായുള്ള ഒത്തുതീര്‍പ്പും കൂട്ടുകച്ചവടവും കോണ്‍ഗ്രസ്സിനെ കേരളത്തില്‍ നിലംപരിശാക്കിക്കഴിഞ്ഞു. സി. പി. എമ്മിന്‍റെ ഭീകരതയെ നേരിടാന്‍ കോണ്‍ഗ്രസ്സ് അണികള്‍ക്ക് ബി. ജെ. പിയോടൊപ്പം ചേരുകയേ രക്ഷയുള്ളൂ. ജനരക്ഷായാത്രയെ സി. പി. എമ്മിനൊപ്പം ചേര്‍ന്ന് പരിഹസിച്ച ചെന്നിത്തലയുടെ ഇപ്പോഴത്തെ വിലാപത്തിന് കാല്‍ കാശിന്‍റെ വിലപോലുമില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :