ഹൈക്കോടതി നിര്‍ദേശത്തിന് പുല്ലുവില നല്‍കി ആന്റണി പെരുമ്പാവൂരിന്റെ വയല്‍ നികത്തല്‍; പ്രതിഷേധവുമായി സിപിഎം

കൊച്ചി, ഞായര്‍, 11 ഫെബ്രുവരി 2018 (13:58 IST)

perumpavoor , filling , antony perumpavoor , highcourt , CPM , ആന്റണി പെരുമ്പാവൂര്‍ , സിനിമാ ,  ഫിയോക്ക് , നെല്‍വയല്‍ , ഹൈക്കോടതി , സിപിഎം

സിനിമാ നിര്‍മ്മാതാവും ഫിയോക്ക് പ്രസിഡന്റുമായ ആന്റണി പെരുമ്പാവൂര്‍ വയല്‍ നികത്തിയതായി ആരോപണം. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം ലംഘിച്ച് എറണാകുളം പെരുമ്പാവൂരിലെ ഒരേക്കല്‍ നെല്‍പാടം അദ്ദേഹം നിരത്തിയെന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലാന്‍ഡ് റവന്യൂ കമ്മീഷണറുടെയും ഹൈക്കോടതിയുടെയും ഉത്തരവ് ധിക്കരിച്ചാണ് പെരുമ്പാവൂര്‍ ഇരിങ്ങോല്‍ക്കര അയ്മുറി റോഡിലെ നെല്‍പാടം പാഴ്മരങ്ങള്‍ നട്ട് നികത്താന്‍ ആന്റണി ശ്രമിക്കുന്നതെന്ന് പ്രാദേശിക സിപിഎം വ്യക്തമാക്കി.

നെല്‍പാടം നികത്തിയ ആന്റണിയുടെ നടപടിക്കെതിരെ സമീപവാസികള്‍ ജില്ലാ കലക്ടര്‍ക്കും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നടത്തിയ പരിശോധനയില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായി. ഇതോടെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും ഉത്തരവിട്ടു.

ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവ് തിരിച്ചടിയായതോടെ ഹൈക്കോടതിയെ സമീപിച്ച ആന്റണി ഇടക്കാല സ്റ്റേ വാങ്ങി. കോടതി സ്‌റ്റേ ഉത്തരവ് നല്‍കിയെങ്കിലും സമീപവാസികളുടെ അഭിപ്രായങ്ങളും വാദങ്ങളും കേട്ടുതീരും വരെ യാതൊരുവിധ പ്രവര്‍ത്തിയും പാടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇത് ലംഘിച്ചാണ് ഇപ്പോള്‍ നിലം നികത്തല്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പട്ടാള ക്യാമ്പ് ആക്രമണം: ആഞ്ചു സൈനികര്‍ക്ക് വീരമൃത്യു - കരസേന മേധാവി ജമ്മുവില്‍

ജമ്മു കശ്മീരിലെ സൈനിക ക്യാമ്പില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ ...

news

രജനികാന്ത് ബിജെപിക്കൊപ്പമോ ?; വെളിപ്പെടുത്തലുമായി കമല്‍‌ഹാസന്‍ രംഗത്ത്

രജനികാന്തുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടുന്ന കാര്യം ആലോചനയിലുണ്ട്. തമിഴ്‌നാട് ...

news

റാഫേൽ യുദ്ധവിമാന ഇടപാട്; കേന്ദ്രം വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആന്റണി

റാഫേൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്ര സർക്കാർ പുറത്തുവിടണമെന്ന് ...

news

എയർ ഇന്ത്യയും വിസ്താരയും നേര്‍ക്കുനേര്‍; മുംബൈയില്‍ ആകശദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സെക്കൻഡുകളുടെ വ്യത്യാസത്തിൽ വിമാനങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവായി. ഈ മാസം ഏഴിനു മുംബൈ ...

Widgets Magazine