കാനത്തിനോട് കാട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങി വരാൻ കെ എം മാണി

ശനി, 24 ഫെബ്രുവരി 2018 (17:54 IST)

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പരിഹസിച്ച് കേരള കോണ്‍ഗ്രസ് എം നേതാവ് കെ. എം മാണി. കേരള കോണ്‍ഗ്രസിന്റെ ശക്തി എന്താണെന്ന് കാണണമെങ്കിൽ കാനം കാട്ടില്‍ നിന്നു നാട്ടിലേക്ക് ഇറങ്ങി വരണമെന്ന് മാണി പരിഹാസരൂപേണ പറഞ്ഞു. 
 
സ്വന്തം നിലയില്‍ കേരള കോണ്‍ഗ്രസ് തങ്ങളുടെ ശക്തി തെളിയിച്ചിട്ടുള്ളതാണ്. കാനത്തിനു അപകര്‍ഷതാ ബോധമാണ്. ഇതു വരെ ഒരു മുന്നണിയില്‍ ചേരുന്നതിനും കേരള കോണ്‍ഗ്രസ് അപേക്ഷ നല്‍കിയിട്ടില്ലെന്നും മാണി പറഞ്ഞു. 
 
ഇന്നലെ ‘കേരളം ഇന്നലെ, ഇന്ന്, നാളെ’ എന്ന പേരില്‍ സിപിഐഎം സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ സെമിനാറില്‍ കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം മാണിയെ വേദിയിലരുത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിമര്‍ശിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് കെ എം മാണി നല്‍കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മധുവിന്റെ മരണം; പല പോസിൽ കുമ്മനം, പരിഹസിച്ച് സോഷ്യൽ മീഡിയ

മോഷണം ആരോ‌പിച്ച് അട്ടപ്പാടയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ ...

news

മധുവിനെ അടിച്ച് കൊന്നത് തന്നെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; മരണ കാരണം ആന്തരികരക്തസ്രാവം

അട്ടപ്പാടിയില്‍ മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മരണപ്പെട്ട സംഭവത്തിൽ പോസ്റ്റ്മോർട്ടം ...

Widgets Magazine