മാണി വന്നാല്‍ ഇടതുമുന്നണിയുടെ ജനകീയ അടിത്തറ വലുതാകും: ഇ പി ജയരാജന്‍

കെ എം മാണി, ഇ പി ജയരാജന്‍, എല്‍ ഡി എഫ്, ഇടതുമുന്നണി, പിണറായി, കോടിയേരി, സി പി ഐ, കാനം, Kanam, K M Mani, E P Jayarajan, LDF, Pinarayi, Kodiyeri
തൃശൂര്‍| BIJU| Last Modified ചൊവ്വ, 20 ഫെബ്രുവരി 2018 (18:51 IST)
കെ എം മാണിയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും ഇടതുമുന്നണിയിലെത്തിയാല്‍ അത് എല്‍ ഡി എഫിന്‍റെ ജനകീയ അടിത്തറ വലുതാക്കുമെന്ന് ഇ പി ജയരാജന്‍. കാര്‍ഷിക മേഖലയില്‍ നല്ല അടിത്തറയുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗമെന്നും ജയരാജന്‍.
കെ എം മാണിയെ സി പി എം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള സെമിനാറിലേക്ക് ക്ഷണിച്ചതില്‍ തെറ്റൊന്നുമില്ല. ഒരുപാട് കാലം എം എല്‍ എ ആയും മന്ത്രിയായും സേവനമനുഷ്ഠിച്ചയാളാണ് മാണി. അദ്ദേഹത്തിന്‍റെ പാര്‍ട്ടി കാര്‍ഷിക മേഖലയില്‍ മികച്ച അടിത്തറയുള്ള പാര്‍ട്ടിയാണ്. അവര്‍ എല്‍ ഡി എഫിലേക്ക് വരുന്നത് മുന്നണിയുടെ അടിത്തറ വലുതാക്കും - ഇ പി വ്യക്തമാക്കി.

മാണിക്ക് സി പി എം സെമിനാറിലേക്ക് ലഭിച്ച ക്ഷണത്തെ വിമര്‍ശിക്കുന്നതിനെ ജയരാജന്‍ തള്ളിക്കളഞ്ഞു. പാര്‍ട്ടിയുടെ സമ്മേളനത്തിന്‍റെ കാര്യം ഞങ്ങള്‍ നോക്കിക്കോളാമെന്നാണ് ജയരാജന്‍റെ മറുപടി.
ബാര്‍ കോഴ കേസ് കത്തിനിന്ന സമയത്ത് കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ ഇടതുമുന്നണി നിയമസഭയില്‍ നടത്തിയ പ്രക്ഷോഭത്തെ നയിച്ചയാളാണ് ഇ പി ജയരാജന്‍. സ്പീക്കറുടെ കസേര ജയരാജന്‍ മറിച്ചിടുന്ന ദൃശ്യങ്ങള്‍ അന്ന് ഏറെ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :