ബാർകോഴക്കേസ്: മാണിക്കെതിരെ കേസ് നടത്തിയാൽ ബാറുകൾ തുറക്കാമെന്ന് സിപിഎം ഉറപ്പ് നൽകി; മറുകണ്ടം ചാടി ബിജു രമേശ്

ചൊവ്വ, 13 ഫെബ്രുവരി 2018 (12:02 IST)

അനുബന്ധ വാര്‍ത്തകള്‍

ബാർകോഴക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിജു രമേശ്. ബാർകോഴക്കേസ് ഒഴിവാക്കി കെഎം മാണിയെ വെള്ളപൂശാനാണ് എൽ ഡി എഫ് ശ്രമിക്കുന്നതെങ്കിൽ ഇടതുപക്ഷം വഞ്ചിച്ചു എന്നുതന്നെ പറയേണ്ടിവരുമെന്ന് ബിജു രമേശ് മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.
 
ബാർക്കോഴക്കേസിൽ കെഎം മാണിക്കെതിരെ കേസ് നടത്തിയാൽ ഭരണം മാറിവരുമ്പോൾ പൂട്ടിയ ബാറെല്ലാം തുറന്നു നൽകാമെന്ന് സിപിഎം നേതൃത്വം തനിക്ക് ഉറപ്പ് നൽകിയിരുന്നുവെന്ന് ബിജു രമേശ് വെളിപ്പെടുത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ടു ഉറപ്പ് നൽകിയെന്നാണ് ബിജു രമേശന്റെ അവകാശവാദം.
 
ഉറപ്പ് നൽകിയത് കോടിയേരി ആയിരുന്നെങ്കിലും ഇക്കാര്യവുമായി ബന്ധപ്പെട്ട് വിഎസിനെയും പിണറായിയേയും കണ്ടിരുന്നുവെന്നും ബിജു പറയുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ജയിച്ചതോടെ എൽഡിഎഫ് പാലംവലിച്ചുവെന്നും ബിജു രമേശ് തുറന്നടിച്ചു. സിപിഎമ്മിന്റെ പിന്തുണയോടെയല്ലാതെ മാണിക്ക് കുറ്റവിമുക്തനായി തിരിച്ചുവരാൻ കഴിയില്ല എന്ന് എല്ലാവർക്കും അറിയാമെന്നാണ് ബിജു രമേശിന്റെ വാദം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അമേരിക്കയുടെ വിരട്ടലേറ്റു; ഹാഫിസ് സയിദിനെ പാകിസ്ഥാൻ ഭീകരനായി പ്രഖ്യാപിച്ചു

അമേരിക്കയുടെ കടുത്ത സമ്മർദ്ദത്തിനൊടുവില്‍ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ...

news

കുരീപ്പുഴയെ വെറുതെ വിടാൻ ഉദ്ദേശമില്ല; കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് കുമ്മനം

കവി കുരീപ്പുഴ ശ്രീകുമാറിനെതിര നിയമനടപടിക്കൊരുങ്ങി ബിജെപി. മതവിദ്വേഷപരാതിയില്‍ ...

news

മോഹൻ‌ ഭാഗവത് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ്

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സൈന്യത്തെയും ...

Widgets Magazine