ചൈനയുടെ സാമ്പത്തിക മുന്നേറ്റം അംഗീകരിക്കുന്നു: കാനം

കൊല്ലം, തിങ്കള്‍, 29 ജനുവരി 2018 (13:57 IST)

  Kanam Rajendran , CPI , Chaina , Kodiyeri balakrishnan , Pinarayi vijayan , സിപിഐ , കാനം രാജേന്ദ്രൻ , സിപിഎം , ചൈന

സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റം നടത്തുന്നുവെന്നത് അംഗീകരിക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

ചൂഷണരഹിത സമൂഹം കെട്ടിപ്പടുക്കാൻ ചൈന അവരുടേതായ രീതിയിൽ ശ്രമിക്കുന്നുണ്ട്. അവിടത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പോലെ ഇവിടത്തെ കമ്മ്യൂണിസ്റ്റുകാര്‍ മാറണമെന്ന് പറയുന്നത്‌ അംഗീകരിക്കാന്‍ കഴിയില്ലെന്നും കാനം പറഞ്ഞു.

വിദേശ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ അന്ധമായി പിന്തുണയ്ക്കുന്ന നിലപാട് സിപിഐക്കില്ല. എന്നാല്‍, ചൈനയെ അനുകൂലിച്ച് സംസാരിക്കുന്നത് തെറ്റാണെന്നാണ് ചിലരുടെ വിമർശനം. വടക്കൻ കൊറിയ സോഷ്യലിസ്റ്റ് രാജ്യമാണെന്നതിൽ തർക്കമില്ലെന്നും കാനം വ്യക്തമാക്കി.

വര്‍ഗീയതയെ ചെറുക്കാന്‍ തങ്ങള്‍മാത്രം മതിയെന്ന ചിലരുടെ ചിന്ത വിടുവായത്തമാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും സാമ്പത്തിക ശക്തിയായ ചൈനയെ പിന്തുണച്ച് സംസാരിച്ചത് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ജോലി നഷ്‌ടപ്പെട്ടതിന് പിന്നാലെ ഭാര്യയുമായി വഴക്ക്; നിരാശനായ ടെക്കി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌തു

അപകടത്തെ തുടര്‍ന്ന് ജോലിക്ക് പോകാന്‍ സാധിക്കാത്തതിന്റെ നിരാശയില്‍ ടെക്കി ആത്മഹത്യ ചെയ്തു. ...

news

മുത്തലാഖ് ബില്‍ പാസാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് രാഷ്ട്രപതി; പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തിന് 2018 നിര്‍ണ്ണായകം

പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തിന് 2018 ഏറെ നിര്‍ണ്ണായകമാ‍ണെന്ന് രാഷ്ട്രപതി രാംനാഥ് ...

news

ചാലക്കുടിയിലെ ജ്വല്ലറിയില്‍ വന്‍കവര്‍ച്ച; മോഷണം പോയത് 20 കിലോഗ്രാം സ്വര്‍ണം

കേരളത്തെ ഞെട്ടിച്ച് വീണ്ടും വന്‍ കവര്‍ച്ച. ചാലക്കുടിയില്‍ ജ്വല്ലറിയുടെ ഭിത്തിതുരന്ന് 20 ...

Widgets Magazine