ശ്രീജീവിന്റെ മരണം; സിബിഐ ശ്രീജിത്തിന്റെ മൊഴിയെടു‌ക്കും

ബുധന്‍, 31 ജനുവരി 2018 (11:14 IST)

ശ്രീജിവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സഹോദരൻ ശ്രീജിത്ത് ഇന്ന് സിബിഐക്ക് മൊഴി നൽകും. ശ്രീജിത്തിനൊപ്പം അമ്മയുടെ മൊഴിയും സിബിഐ രേഖപ്പെടുത്തും. സിബിഐ അന്വേഷണം തുടങ്ങിയെങ്കിലും കുറ്റവാളികള്‍ക്ക് കൃത്യമായ ശിക്ഷ ഉറപ്പാക്കും വരെ സമരം തുടരാനാണ് ശ്രീജിത്തിന്റെ തീരുമാനം. 
 
സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ശ്രീജിത്തിന്റെ സമരം ഏറ്റെടുത്തതോടെയാണ് കേസ് സിബിഐക്ക് ഏറ്റെടുക്കേണ്ടി വന്നത്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ സോഷ്യല്‍ മീഡിയ കൂട്ടായ്മ സമരം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ അനിയന് നീതി ലഭിക്കുന്നത് വരെ താൻ സമരം തുടരുമെന്നാണ് ശ്രീജിത്ത് പറയുന്നത്. 
 
നെയ്യാറ്റിന്‍കര സ്വദേശിയായ ശ്രീജിവ് പോലീസ് കസ്റ്റഡിയിലിരിക്കേയാണ് ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ശ്രീജിവ് ആത്മഹത്യ ചെയ്തതാണ് എന്നാണ് പോലീസ് നിലപാട്. എന്നാൽ ആത്മഹത്യ അല്ല കൊലപാതകമാണെന്നാണ് ശ്രീജിത്തും ബന്ധുക്കളും ആരോപിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ജാതിയും മതവുമില്ല എന്ന് ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നത്‌ കണ്ണടച്ച്‌ ഇരുട്ടാക്കലാണ്; സിപി‌എമ്മിനെതിരെ വീണ്ടും വി ടി ബൽറാം

സിപി‌എമ്മിനെതിരെ വീണ്ടും വി ടി ബൽറാം എം എൽ എ. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുത്വ പാർട്ടി ...

news

ഷാരൂഖ് ഖാന്റെ കോടികൾ വിലമതിക്കുന്ന ഫാംഹൗസ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ കോടികൾ വിലമതിക്കുന്ന ഫാംഹൗസ് ആദായനികുതി വകുപ്പ് ...

news

‘ആമി’യില്‍ മാധവിക്കുട്ടിയുടെ ജീവിതം വളച്ചൊടിക്കുന്നു; ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

കമലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ആമി’ എന്ന ചിത്രത്തിന് പ്രദർശനാനുമതി നല്‍കരുതെന്ന ...

news

വീ​ടി​ന് മു​ക​ളിലേക്ക് ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണു; മൂന്നു മരണം

വീടിനു മുകളിലേക്ക് ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണ് മൂ​ന്നു മരണം. രണ്ടുപേര്‍ക്ക് ...

Widgets Magazine