എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി ബലാത്സംഗം ചെയ്തു; ബന്ധു അറസ്റ്റില്‍

ന്യൂഡല്‍ഹി, ചൊവ്വ, 30 ജനുവരി 2018 (09:44 IST)

Rape , Delhi , Cousin , Police , Arrest , പീഡനം , ബലാത്സംഗം , ബന്ധു , പൊലീസ് , അറസ്റ്റ്

എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത 28കാരനായ ബന്ധു അറസ്റ്റില്‍. വടക്കന്‍ ഡല്‍ഹിയിലെ ശകുര്‍പുര്‍ ബസ്തി മേഖലയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച സംഭവം നടന്നത്. കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്താണ് കുട്ടിക്ക് നേരെ അതിക്രൂരമായ ആക്രമണം നടന്നതെന്ന് പൊലീസ് അറിയിച്ചു. 
 
ജോലി കഴിഞ്ഞ് തിരിച്ചെത്തിയ സമയത്താണ് രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയിലായ കുട്ടിയെ അമ്മ കാണുന്നത്. ജോലിക്ക് പോകുമ്പോള്‍ കുട്ടിയെ നോക്കാൻ ബന്ധുവായ സ്ത്രീയെ ഏല്‍പിച്ചാണ് അമ്മ പോയത്. എന്നാല്‍ 28കാരനായ യുവാവ് കുട്ടിയെ കളിപ്പിക്കുന്നതുകണ്ട അവര്‍ കുറച്ചു സമയം സ്ഥലത്ത് നിന്ന് മാറിയപ്പോളാണ് അതിക്രമം നടന്നതെന്ന് അവര്‍ പറയുന്നു. 
 
രക്തം വാര്‍ന്ന് ഒഴുകുകയായിരുന്ന കുഞ്ഞിനെ ഞായറാഴ്ച്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ ബലാത്സംഗം നടന്നിട്ടുണ്ടെന്ന് തെളിയുകയും ചെയ്തു. സംഭവം നടന്ന ഉടന്‍ തന്നെ പ്രതി രക്ഷപ്പെട്ടെങ്കിലും ഉടന്‍ തന്നെ പൊലീസ് പ്രതിയെ പിടികൂടി. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. യുവാവിനെതിരെ പോക്‌സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു; അപകടം കൃഷ്ണഗിരിയില്‍

കര്‍ണാടക - തമിഴ്‌നാട് അതിര്‍ത്തിയിലെ കൃഷ്ണഗിരിയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ...

news

ഭാര്യയേയും മകളേയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി; യുവാവിന്റെ മൊഴിയില്‍ ഞെട്ടി പൊലീസ്

ഭാര്യയേയും അഞ്ചു വയസുള്ള മകളെയും ഭാര്യയുടെ അമ്മയേയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ...

news

നിയന്ത്രണം വിട്ട ബസ് കനാലിലേക്ക് മറിഞ്ഞ് 36 മരണം; നിരവധി പേര്‍ക്ക് പരുക്ക് - മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം

ബസ് കനാലിലേക്കു മറിഞ്ഞു പത്ത് സ്ത്രീകളടക്കം 36 മരണം. ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ...

Widgets Magazine