ഭാര്യയേയും മകളേയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി; യുവാവിന്റെ മൊഴിയില്‍ ഞെട്ടി പൊലീസ്

ഹൈദരാബാദ്, ചൊവ്വ, 30 ജനുവരി 2018 (08:22 IST)

Murder , Police , Death , arrest  , കൊലപാതകം , പൊലീസ് , മരണം , അവിഹിതം , അവിഹിത ബന്ധം
അനുബന്ധ വാര്‍ത്തകള്‍

ഭാര്യയേയും അഞ്ചു വയസുള്ള മകളെയും ഭാര്യയുടെ അമ്മയേയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഹൈദരാബാദിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തില്‍ മൊബൈൽ ഫോൺ ടെക്നീഷ്യനായ മധുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
 
മധുവിന്റെ ഭാര്യ അപർണ, മകൾ കാർത്തികേയ, അപർണയുടെ അമ്മ വിജയ ലക്ഷ്മി എന്നിവരെയാണ് ഫ്ളാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മധുവിന്റെ വീട്ടിൽ നിന്നും രൂക്ഷമായ ഗന്ധം വരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
 
തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് രക്തത്തിൽ കുളിച്ച നിലയിൽ മൂന്ന് മൃതദേഹവും വീടിന്റെ അടുക്കളയില്‍ നിന്നും കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ മധു കീഴടങ്ങി. അപർണയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നതാണ് കൊലപാതകത്തിനു കാരണമെന്ന് മധു മൊഴി നൽകി.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നിയന്ത്രണം വിട്ട ബസ് കനാലിലേക്ക് മറിഞ്ഞ് 36 മരണം; നിരവധി പേര്‍ക്ക് പരുക്ക് - മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം

ബസ് കനാലിലേക്കു മറിഞ്ഞു പത്ത് സ്ത്രീകളടക്കം 36 മരണം. ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ...

news

കോടിയേരിയുടെ മക്കള്‍ക്ക് കോടികളുടെ ബിസിനസിനുള്ള പണം എവിടെനിന്ന് കിട്ടി?: ബിജെപി

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മക്കള്‍ക്ക് കോടികളുടെ ബിസിനസ് ...

news

ശശീന്ദ്രന്‍ തിരിച്ചെത്തിയാല്‍ പിന്നെ എല്‍‌ഡി‌എഫ് ധാര്‍മ്മികതയെക്കുറിച്ച് മിണ്ടരുത്: കെ മുരളീധരന്‍

എ കെ ശശീന്ദ്രന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയാല്‍ പിന്നെ എല്‍ ഡി എഫിന് ...

Widgets Magazine