കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു; അപകടം കൃഷ്ണഗിരിയില്‍

ബെംഗളൂരു, ചൊവ്വ, 30 ജനുവരി 2018 (08:54 IST)

കര്‍ണാടക - തമിഴ്‌നാട് അതിര്‍ത്തിയിലെ കൃഷ്ണഗിരിയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ബെംഗളൂരു ആര്‍ടി നഗറില്‍ സ്ഥിരതാമസക്കാരും തലശ്ശേരി സ്വദേശികളുമായ വി രാമചന്ദ്രന്‍, ഭാര്യ ഡോ അംബുജം, ഇവരുടെ ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്.
 
ഇവര്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലോറിയുടെ അമിതവേഗമാണ് അപകടത്തിനു കാരണമായതെന്നാണ് ദക്‌സാക്ഷികള്‍ പറയുന്നത്. മൂവരും തല്‍ക്ഷണം മരിച്ചു. മൃതദേഹം ഹൊസൂര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കള്‍ എത്തിയ ശേഷം മൃതദേഹം വിട്ടു കൊടുക്കും. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കാര്‍ അപകടം മരണം ലോറി ബെംഗളൂരു Death Bangalore Car Accident

വാര്‍ത്ത

news

ഭാര്യയേയും മകളേയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി; യുവാവിന്റെ മൊഴിയില്‍ ഞെട്ടി പൊലീസ്

ഭാര്യയേയും അഞ്ചു വയസുള്ള മകളെയും ഭാര്യയുടെ അമ്മയേയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ...

news

നിയന്ത്രണം വിട്ട ബസ് കനാലിലേക്ക് മറിഞ്ഞ് 36 മരണം; നിരവധി പേര്‍ക്ക് പരുക്ക് - മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം

ബസ് കനാലിലേക്കു മറിഞ്ഞു പത്ത് സ്ത്രീകളടക്കം 36 മരണം. ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ...

Widgets Magazine