ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കും; കേസ് നാളെ രജിസ്റ്റർ ചെയ്യും, അന്വേഷണത്തിൽ വ്യക്തത വന്നാൽ സമരം അവസാനിപ്പിക്കുമെന്ന് ശ്രീജിത്ത്

ചൊവ്വ, 23 ജനുവരി 2018 (11:13 IST)

പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ മരണപ്പെട്ട ശ്രീജീവിന്റെ കേസ് സിബിഐ നാളെ രജിസ്റ്റർ ചെയ്യും. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക. ഇത് സംബന്ധിച്ച വിജ്‍ഞാപനം ഇറങ്ങിയിട്ടുണ്ട്. കേസ് സിബിഐ അന്വേഷിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. 
 
അതേസമയം അന്വേഷണത്തിൽ വ്യക്തത ഉണ്ടായാൽ ഉടൻ സമരം അവസാനിപ്പിക്കുമെന്ന് ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത് പറഞ്ഞു. രണ്ടു വർഷത്തിലധികമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത് നടത്തിവന്ന സമരത്തിനാണ് ഇതോടെ ഫലം കണ്ടത്.
 
അന്വേഷണത്തിന് സിബിഐ വിഞ്ജാപനം ഇറക്കിയത് കൊണ്ട് മാത്രം സമരം അവസാനിപ്പിക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ശ്രീജിത്ത്. കേസ് അന്വേഷിക്കുന്നത് സംബന്ധിച്ച നടപടികൾ ആരംഭിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളു എന്ന് ശ്രീജിത്ത് നേരത്തേ വ്യക്തമാക്കിയതാണ്. 
 
ശ്രീജീവിന്‍റെ കസ്റ്റഡിമരണത്തില്‍ ആരോപണവിധേയരായ പൊലീസുകാര്‍ക്കെതിരായ നടപടി തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 
 
ജസ്റ്റിസ് നാരായണക്കുറുപ്പ് ചെയര്‍മാനായിരിക്കെ പൊലീസ് കംപ്ലൈന്‍റ് അതോറിറ്റി ശ്രീജിവിന്‍റെത് കസ്റ്റ‍ഡി മരണമായിരുന്നെന്ന് കണ്ടെത്തിയിരുന്നു. ശ്രീജിവിന്‍റെ കസ്റ്റഡി മരണം വീണ്ടും ചര്‍ച്ചയായതോടെ ഹൈക്കോടതി ഉത്തരവ് നീക്കാന്‍ പുനപരിശോധന ഹര്‍ജി നല്‍കുമെന്ന് സര്‍ക്കാര്‍ ശ്രീജിവിന്‍റെ സഹോദരന്‍ ശ്രീജിത്തിന് ഉറപ്പുനല്‍കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പ്രമുഖനല്ലെന്ന കാരണത്താല്‍ ആരെയും ഒറ്റപ്പെടുത്തരുത്; ശ്രീ‌ജിത്തിന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്

അനുജന്റെ മരണത്തിനു പിന്നിലുളവർക്ക് ശിക്ഷ ലഭിക്കണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റിന് ...

news

ഹാദിയ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും; രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇതാദ്യം, എന്‍ഐഎ റിപ്പോര്‍ട്ട് സമർപ്പിക്കും

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഹാദിയാ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹാദിയയുമായുള്ള ...

news

'പദ്മാവത്' വിവാദം അവസാനിക്കുന്നില്ല; സിനിമ പ്രദർശിപ്പിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് നൂറു കണക്കിന് സ്ത്രീകൾ

ഏറെ വിവാദങ്ങൾക്ക് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രമായ 'പത്മാവത്' 25ന് റിലീസിനൊരുങ്ങുകയാണ്. ...

news

ഭാവനയ്ക്ക് ആശംസയുമായി മമ്മൂട്ടി! - വൈറലായി ചിത്രങ്ങൾ

ഏറെ അഭ്യൂഹങ്ങൾക്കൊടുവിൽ ഇന്നലെയാണ് ഭാവനയും നവീനും വിവാഹിതരായത്. സിനിമാമേഖലയിലെ വളരെ ...

Widgets Magazine