നടിക്കെതിരെയുള്ള പരാമർശം വിനയായി; ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കിയേക്കും - നിര്‍ണായക നീക്കവുമായി പൊലീസ്

കൊച്ചി, തിങ്കള്‍, 22 ജനുവരി 2018 (20:05 IST)

 Dileep , kavya madhavan , pulsar suni , Appunni , kochi , പൊലീസ് , ദിലീപ് , യുവനടി , നടിയെ ഉപദ്രവിച്ചു

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ന​ട​ൻ ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കാ​നു​ള്ള ശക്തമായ നീ​ക്ക​ങ്ങ​ളു​മാ​യി പൊ​ലീ​സ്.

ഇതുമായി ബന്ധപ്പെട്ട് സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ സു​രേ​ശ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ മ​ഞ്ചേ​രി ശ്രീ​ധ​ര​ൻ നാ​യ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഹൈക്കോടതിയിലെ ഡിജിപി ഓഫീസില്‍ നടന്ന കൂടിക്കാഴ്‌ചയില്‍ കേസിന്റെ വിശദാശങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.

ദി​ലീ​പ് അങ്കമാലി കോടതിയിൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ജാ​മ്യം റ​ദ്ദാ​ക്കാ​നു​ള്ള നീക്കാനുള്ള നീക്കം പൊലീസ് ശക്തമാക്കിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദിലിപ് കോടതിയിലെത്തിയത്.

ദിലീപ് സമർപ്പിച്ച ഹർജിയില്‍ ഉപദ്രവിക്കപ്പെട്ട നടിക്കെതിരെയുള്ള പരാമർശങ്ങളുണ്ട്. ഇതുമാത്രം കണക്കിലെടുത്ത് ജാമ്യം റദ്ദാക്കാവുന്നതാണെന്ന് പ്രോസിക്യൂഷൻ വാദം.

അതേസമയം, ദിലീപ് ആവശ്യപ്പെട്ടത് പോലെ ദൃശ്യങ്ങൾ നൽകാനാവില്ലെന്ന നിലപാടിലാണ് പൊലീസ്. ദൃശ്യങ്ങൾ നല്‍കിയാല്‍ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയിൽ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സ്നോഡന്‍ പറയുന്നു, ആ‍ധാര്‍ നിര്‍ബന്ധമാക്കുന്നത് ക്രിമിനല്‍ നടപടിയായി കണക്കാക്കണം!

ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നത് ക്രിമിനല്‍ നടപടിയായി ...

news

സാമ്പത്തിക വളര്‍ച്ചാസൂചിക: ചൈനയ്‌ക്കും പാകിസ്ഥാനും പിന്നിലായി ഇന്ത്യ - ഒന്നാമനായി നോര്‍വേ

സാമ്പത്തിക മേഖലയുടെ വളര്‍ച്ചാസൂചികയില്‍ ഇന്ത്യയെ പിന്നിലാക്കി പാകിസ്ഥാന്‍. രാജ്യം ...

news

നാളെ യുഡിഎഫ് ഹർത്താല്‍

എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിനിടെ പെരിന്തൽമണ്ണയിലെ ലീഗ് നിയോജക മണ്ഡലം ...

news

യുഡിഎഫ് ‘കണ്ടം വഴിയോടും’; ചെങ്ങന്നൂരില്‍ മാണി സിപിഎമ്മിനൊപ്പം!

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് (എം) സിപിഎമ്മിനൊപ്പം നില്‍ക്കുമെന്ന് ...

Widgets Magazine