അമ്മയുടെ ഓര്‍മയില്‍ പിറന്നാള്‍ ആഘോഷിച്ച് ജാന്‍‌വി! - കണ്ണു നനയിക്കുന്ന ചിത്രം

ബുധന്‍, 7 മാര്‍ച്ച് 2018 (17:01 IST)

Widgets Magazine

കഴിഞ്ഞ മാസമാണ് ഇന്ത്യന്‍ സൂപ്പര്‍താരം ശ്രീദേവി ദുബായിലെ ഹോട്ടലില്‍ വെച്ച് മരണപ്പെടുന്നത്. ശ്രീദേവിയുടെ വിടവാങ്ങലില്‍ ഇന്ത്യന്‍ സിനിമാലോകം മുഴുവന്‍ മുംബൈയിലെ അവരുടെ വീട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു. ശ്രീദേവിയുടെ മരണത്തിന് ആഴ്ചകള്‍ കഴിഞ്ഞെങ്കിലും ആ മരണത്തില്‍ നിന്നും മുക്തയാകാന്‍ മക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. 
 
അതേസമയം, ശ്രീദേവിയുടെ മൂത്ത മകള്‍ ജാന്‍വി കപൂറിന്റെ പിറന്നാള്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാവുകയാണ്. ശ്രീദേവി ജീവിച്ചിരുന്ന സമയത്ത് ജാന്‍‌വിയുടെയും ശ്രീദേവിയുടെയും പിറന്നാള്‍ ആഘോഷങ്ങള്‍ വൃദ്ധസദനങ്ങളിലും അനാഥാലയങ്ങളിലുമായിരുന്നു. ആ രീതി തന്നെയായിരുന്നു ഇത്തവണ ശ്രീദേവിയുടെ അഭാവത്തില്‍ ജാന്‍‌വിയും ചെയ്തത്.
 
ഇത്തവണ അമ്മയില്ലാതെ വൃദ്ധസദനത്തിലും അനാഥാലയത്തിലുമാണ് ജാന്‍വി തന്റെ 21ആം പിറന്നാള്‍ ആഘോഷിച്ചത്. അമ്മയില്ലാത്ത ആദ്യ പിറന്നാളിനും ജാന്‍വി അമ്മ പഠിപ്പിച്ച പതിവു തെറ്റിച്ചില്ല. ‘എന്റെ പിറന്നാള്‍ ദിനത്തില്‍, എനിക്ക് നിങ്ങളോട് പറയാനുള്ള ഒരു കാര്യം മാതാപിതാക്കളെ സ്‌നേഹിക്കുകയെന്നത് മാത്രമാണെന്ന് ജാന്‍വി പറഞ്ഞു. എന്റെ അമ്മയെ ഓര്‍മ്മിക്കുകയും അവരുടെ ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയുകയെന്ന് ജാന്‍വി’ കൂട്ടിച്ചേര്‍ത്തു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ജാന്‍‌വി ശ്രീദേവി സിനിമ Sreedevi Cinema Bollywood ബോളിവുഡ് Janvi Kapoor

Widgets Magazine

സിനിമ

news

മമ്മൂട്ടിക്ക് മുന്നില്‍ മോഹന്‍ലാല്‍ പതറിയോ?

ട്വന്‍റി20 എന്ന സിനിമ മലയാള സിനിമാചരിത്രത്തിലെ തിളക്കമുള്ള ഒരു അധ്യായമാണ്. മലയാളത്തിലെ ...

news

മമ്മൂട്ടിയും ഉണ്ണി മുകുന്ദനും വീണ്ടുമൊരു‌മിക്കുന്നു! - മറ്റൊരു പ്രത്യേകത കൂടി‌യുണ്ട്

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘കുട്ടനാടന്‍ ബ്ലോഗി‘ന്റെ ...

news

നന്ദഗോപാല്‍ മാരാര്‍ വീണ്ടും കേരളത്തിലെ കോടതിയില്‍ !

അന്ന് 32 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത നരസിംഹം പ്രദര്‍ശനം തുടങ്ങി 35 ...

news

മോഹന്‍ലാലും മമ്മൂട്ടിയും നേര്‍ക്കുനേര്‍, യുവതാരങ്ങള്‍ മറികടക്കുമോ?

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ നടക്കും. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങി ...

Widgets Magazine