കിം കി ഡുക്കിന്റെ ‘കാമകേളിക‌ള്‍‘ പുറത്ത് വിട്ട് നടിമാര്‍

ബുധന്‍, 7 മാര്‍ച്ച് 2018 (18:33 IST)

പ്രമുഖ ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിനെതിരെ ഗുരുതര ആരോപണവുമായി നടിമാര്‍ രംഗത്ത്. സിനിമാ ചിത്രീകരണത്തിനിടെ തനിച്ചായപ്പോള്‍ മുറിയില്‍‌വെച്ച് പീഡിപ്പിച്ചെന്നും സ്ക്രിപ്റ്റില്‍ ഇല്ലാതിരുന്ന സെക്സ് സീനില്‍ നിര്‍ബന്ധിപ്പിച്ച് അഭിനയിപ്പിച്ചെന്നും നടിമാര്‍ ആരോപിക്കുന്നു.
 
ദക്ഷിണ കൊറിയയിലെ അന്വേഷണാത്മക ചാനല്‍ ഷോ ആയ 'പിഡി നോട്ട്ബുക്ക്' പരിപാടിയിലൂടെയാണ് നടിമാര്‍ സംവിധായകനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. സിനിമാ ചിത്രീകരണത്തിനിടെ നിരവധി തവണ സംവിധായകന്‍ അപമര്യാദയായി പെരുമാറിയെന്ന് പഴയകാല നടി വെളിപ്പെടുത്തുന്നു.   
 
നടനായ ചോ ജയ് ഹ്യൂന് എതിരെയും നടി ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. ഇതാദ്യമായല്ല, സംവിധായകനെതിരെ ലൈംഗികാരോപണം ഉണ്ടാകുന്നത്. നേരത്തേയും ഇത്തരത്തില്‍ കിം കി ഡുക്കിനെതിരെ ലൈംഗീകാരോപണവുമായി നടിമാര്‍ രംഗത്തെത്തിയിരുന്നു. 
 
കിം കി ഡുക്കുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാതിരുന്നതിനാല്‍ അദേഹത്തിന്റെ സിനിമയിലെ കഥാപാത്രത്തില്‍ നിന്ന് തന്നെ തഴഞ്ഞതായും, മോയ്ബിയസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കിം കി ഡുക്ക് അവരെ തല്ലിയെന്നും പ്രമുഖ നടി ആരോപിച്ചിരുന്നു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ നടി കഴിഞ്ഞ വര്‍ഷം നിയമനടപടി സ്വീകരിച്ചിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഷുഹൈബ് വധക്കേസ്; സിബിഐയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് കോടിയേരി, സിബിഐയെ കാണിച്ച് ഭയപ്പെടുത്തേണ്ടെന്ന് ജയരാജന്‍

സംസ്ഥാന സർക്കാരിന്റെ ശക്തമായ എതിർപ്പ് മറികടന്ന് കണ്ണൂർ മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് ...

news

‘തൊഡ്രാ പാക്കലാം’ - ബിജെപിയോട് തമിഴകം ഒന്നാകെ പറയുന്നു

ത്രിപുരയിലെ തെരഞ്ഞെടുപ്പില്‍ ജയിച്ച ബിജെപി അക്രമരഹിതമായ ആഘോഷമായിരുന്നു ത്രിപുരയില്‍ ...

news

സിബി‌ഐ വരുന്നൂ, അന്വേഷണം ഒന്നേന്ന് തുടങ്ങും; ഷുഹൈബ് വധത്തില്‍ വന്‍ ട്വിസ്റ്റ് !

ഷുഹൈബ് വധത്തില്‍ ഇതുവരെ അറസ്റ്റിലായ പ്രതികളെല്ലാം സി പി എമ്മുമായി ബന്ധമുള്ളവരാണ്. ...

news

സർക്കാരിന് കനത്ത തിരിച്ചടി; ഷുഹൈബ് വധക്കേസ് സിബിഐയ്ക്ക് കൈമാറി - അന്വേഷണച്ചുമതല തിരുവനന്തപുരം യൂണിറ്റിന്

സംസ്ഥാന സർക്കാരിന്റെ ശക്തമായ എതിർപ്പ് മറികടന്ന് കണ്ണൂർ മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് ...

Widgets Magazine