മാനഭംഗക്കേസിൽ ഗുർമീതിന് 20 വർഷം കഠിനതടവ്; രണ്ട് കേസുകളിലായി 30 ലക്ഷം പിഴ - പത്ത് വര്‍ഷം വീതമുള്ള ശിക്ഷ വെവ്വേറെ അനുഭവിക്കണം

മാനഭംഗക്കേസിൽ ഗുർമീതിന് 20 വർഷം കഠിനതടവ്; രണ്ട് കേസുകളിലായി 30 ലക്ഷം പിഴ

 gurmeet Ram rahim , CBI , police , rape case , rape , arrest , ഗുർമീത് റാം റഹീം സിംഗ് , പൊലീസ് , സി ബി ഐ , കോടതി , യുവതി , ഉത്തരേന്ത്യ , സിബിഐ കോടതി
റോത്തക്| jibin| Last Modified തിങ്കള്‍, 28 ഓഗസ്റ്റ് 2017 (20:05 IST)
മാനഭംഗക്കേസിൽ ദേര സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹിം സിംഗിന് പ്രത്യേക സിബിഐ കോടതി 20 വർഷം കഠിന തടവ് വിധിച്ചു. ര​ണ്ടു മാ​ന​ഭം​ഗ കേ​സു​ക​ളി​ലാ​യി 10വർഷം വീതം തടവുശിക്ഷയും 30ലക്ഷം രൂപ പിഴയും ചുമത്തി. പ്രത്യേക സിബിഐ കോടതി ജഡ്ജി ജഗ്ദീപ് സിംഗാണ് വിധി പറഞ്ഞത്.

പീഡിപ്പിക്കപ്പെട്ടവര്‍ക്ക് 15 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണം. പത്ത് വര്‍ഷം വീതമുള്ള ശിക്ഷ വെവ്വേറെ അനുഭവിക്കണം. പതിനഞ്ച് വര്‍ഷം മുമ്പ് അനുയായികളായ രണ്ടു സ്‌ത്രീകളെ ഗുര്‍മീത് പീഡിപ്പിച്ചതാണ് കേസിനാസ്പദമായ സംഭവം.

വിധി പകർപ്പ് പൂര്‍ണ്ണമായും പുറത്തുവന്നപ്പോഴാണ് ശിക്ഷയുടെ കാര്യത്തിൽ വ്യക്തത വന്നത്. നേരത്തേ 10 വർഷം തടവും മൂന്നു വ്യത്യസ്ത കേസുകളിലായി 65,000 രൂപ പിഴയും വിധിച്ചെന്നായിരുന്നു റിപ്പോർട്ട്.

സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി ഹരിയാനയിലെ റോത്തക് സുനരിയ ജയിലിലെ വാ​യ​നാ​മു​റി​യി​ൽ പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ കോ​ട​തി മു​റി​യി​ലാ​ണ് ഗു​ർ​മീ​ത് റാ​മി​നു​ള്ള ശി​ക്ഷ വി​ധി​ച്ച​ത്. കേ​സി​ൽ ഗു​ർ​മീ​ത് ​കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു.

മാപ്പർഹിക്കാത്ത തെറ്റാണ് ഗുർമീത് ചെയ്തതെന്നും ഇയാൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടപ്പോൾ, പ്രായം ആരോഗ്യം, സാമൂഹിക പ്രവർത്തനം തുടങ്ങിയവ ചൂണ്ടിക്കാട്ടി ശിക്ഷ കുറയ്‌ക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

എന്നാൽ പ്രതിഭാഗത്തിന്‍റെ വാദങ്ങൾ എല്ലാം തള്ളിയ കോടതി 20 വർഷത്തെ കഠിന തടവ് വിധിക്കുകയായിരുന്നു. പ്രോസിക്യൂഷനും പ്രതിഭാഗത്തിനും വാദത്തിനായി പത്തുമിനിറ്റ് വീതം ജഡ്ജി അനുവദിച്ചിരുന്നു.

വാദം പുരോഗമിക്കുന്നതിനിടെ ജഡ്ജിക്കു മുന്നിൽ ഗുർമീത് പൊട്ടിക്കരഞ്ഞു കൊണ്ട് മാപ്പപേക്ഷിച്ചു. ജയിലിലേക്കു മാറ്റാനുള്ള പൊലീസിന്റെ ശ്രമം ഗുര്‍മീത് തടയാൻ ശ്രമിച്ചതോടെ ബലം പ്രയോഗിക്കേണ്ടിവരുമെന്നു സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകി. തുടർന്നു നിലത്തിരുന്ന ഗുർമീതിനെ ഉദ്യോഗസ്ഥർ വലിച്ചഴച്ചാണു ജയിലിലേക്കു നീക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :