Widgets Magazine
Widgets Magazine

അമ്മ മകളെ മൂന്നാം നിലയില്‍ നിന്നും താഴേക്കെറിഞ്ഞു കൊലപ്പെടുത്തി; കുട്ടിയെ വലിച്ചെറിഞ്ഞത് രണ്ടുതവണ - സംഭവം ബെംഗളൂരുവില്‍

ബെംഗളൂരു, തിങ്കള്‍, 28 ഓഗസ്റ്റ് 2017 (15:14 IST)

Widgets Magazine
  caught Swathi , Girl dies , death , hospital , police , kill ,  Girl dies , അഷിക സർക്കാർ , സ്വാതി , ശ്രേയ , അധ്യാപിക , കൊലപ്പെടുത്തി

ഒമ്പതു വയസുകാരിയെ മാതാവ് മൂന്നുനില കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്കു വലിച്ചെറിഞ്ഞു കൊലപ്പെടുത്തി. ബെംഗളൂരുവിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെയാണു ക്രൂരമായ സംഭവം അരങ്ങേറിയത്.

ജെപി നഗർ സ്വദേശിയായ (36) എന്ന ശ്രേയയാണു കൊല്ലപ്പെട്ടത്. കുട്ടിയുടെ മാതാവ് സ്വാതി സർക്കാരിനെ പൊലീസ് അറസ്റ്റു ചെയ്തു.

ബംഗാൾ സ്വദേശികളായ ശ്രേയയും സ്വാതിയും ഒരു വർഷമായി സംഭവം നടന്ന ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. കൂടിയായ ഇവരുടെ ഭര്‍ത്താവ് മുതിർന്ന ബിസിനസ് അനലിസ്റ്റ് കൂടിയാണ്. കുറച്ചു നാളുകളായി ഇവര്‍ വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്.

ഞായറാഴ്ച ഉച്ചയോടെ സ്വാതി മകളെ കെട്ടിടത്തിനു മുകളിൽനിന്ന് താഴേക്കു വലിച്ചെറിയുകയായിരുന്നു. താഴെ വീണ കുട്ടി മരിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ സ്വാതി താഴേയെത്തി ശ്രേയയെ എടുത്തുകൊണ്ടു പോയി. മകളുടെ ശരീരത്തിൽനിന്ന് രക്തം
വാര്‍ന്നു പോകുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍‌വാസികള്‍ വിവരം അന്വേഷിച്ചെങ്കിലും സ്വാതി അവരോട് തട്ടിക്കയറുകയും നിങ്ങൾ നിങ്ങളുടെ ജോലി നോക്കിയാല്‍ മതിയെന്നും പറഞ്ഞു.

രണ്ടാമതും കെട്ടിടത്തിനു മുകളിൽ എത്തിയ സ്വാതി ശ്രേയയെ വീണ്ടും തഴേക്ക് വലിച്ചെറിഞ്ഞു. ഉടന്‍ തന്നെ സമീപവാസികള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

തടിച്ചു കൂടിയ അയല്‍‌വാസികള്‍ സ്വാതിയെ വൈദ്യുതതൂണിൽ പിടിച്ചുകെട്ടിയതിന് പിന്നാലെ പൊലീസ് സംഘം സ്ഥലത്തെത്തി. “തന്റെ മകളെ എന്തും ചെയ്യാൻ തനിക്ക് അവകാശമുണ്ടെന്നും അതു ചോദ്യം ചെയ്യാൻ നിങ്ങളാരാണെന്നുമാണ്”- യുവതി പൊലീസുകാരോട് ചോദിച്ചത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

നാണക്കേടായല്ലോ; ലാലു പോസ്റ്റ് ചെയ്തത് ഫോട്ടോഷോപ്പ് ചിത്രം !

ആര്‍ജെഡി വിളിച്ചു ചേര്‍ത്ത ബിജെപി വിരുദ്ധ റാലിയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് ...

news

‘പോയി നല്ല മക്കളെ ഉണ്ടാക്കിക്കൊണ്ട് വരൂ’ - ഗുര്‍മീതിന്റെ ‘അനുഗ്രഹത്തിനായി’ ഭാര്യമാരെ അയച്ച് പുരുഷന്മാര്‍!

ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ച ദേര സച്ച സേന നേതാവ് ഗുര്‍മീത് സിങിനെ ...

news

സ്വാശ്രയത്തിൽ കാലിടറി സര്‍ക്കാര്‍; ഫീസ് 11 ലക്ഷം തന്നെയെന്ന് സുപ്രീം കോടതി - പുനഃപരിശോധനാ ഹര്‍ജിയും തളളി

സ്വാശ്രയ മെഡിക്കല്‍ വിഷയത്തിൽ സര്‍ക്കാരിന് തിരിച്ചടി. എല്ലാ സ്വാശ്രയ കോളേജുകളിലും ...

news

ഗുര്‍മീതുമായി കിടക്ക പങ്കിട്ട് ശുദ്ധിയായ ആ നടിമാര്‍ ബോളിവുഡും കോളിവുഡും അടക്കി വാഴുന്നു!

ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ച ദേര സച്ച സേന നേതാവ് ഗുര്‍മീത് സിങിനെ ...

Widgets Magazine Widgets Magazine Widgets Magazine