വിധി കേട്ടതോടെ കൈകൂപ്പി പൊട്ടിക്കരഞ്ഞു, തറയിലിരുന്ന ഗുര്‍മീതിനെ ഉദ്യോഗസ്ഥര്‍ വലിച്ചിഴച്ചു - നിങ്ങള്‍ വിഐപി അല്ലെന്ന് ജഡ്‌ജി

ഹരിയാന, തിങ്കള്‍, 28 ഓഗസ്റ്റ് 2017 (16:58 IST)

Widgets Magazine
 Gurmeet Ram Rahim Singh , police , CBI , arrest , rape case , rape , BJP , ഗുർമീത് റാം റഹീം സിംഗ് , ദേര സച്ചാ സൗദാ , കഠിനതടവ് , ഹരിയാന , സിബിഐ , ജഡ്ജി ജഗ്ദീപ് സിംഗ് , ഗുര്‍മീത്

മാനഭംഗക്കേസിൽ ദേര സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹീം സിംഗിന് പത്ത് വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ച ഹരിയാനയിലെ റോത്തക് സുനരിയ ജയിലില്‍ ഒരുക്കിയ പ്രത്യേക കോടതി മുറിക്കുള്ളില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍.

ജഡ്ജി ജഗ്ദീപ് സിംഗും രണ്ട് സഹായികളും മൂന്ന് പ്രതിഭാഗം അഭിഭാഷകരും രണ്ട് പ്രോസിക്യൂഷന്‍ അഭിഭാഷകരും പിന്നെ പ്രതിയായ ഗുര്‍മീതും അടക്കം ഒമ്പത് പേര്‍ മാത്രമായിരുന്നു വിധി പ്രസ്താവിക്കുമ്പോള്‍ താല്‍കാലിക കോടതിയിലുണ്ടായിരുന്നത്.

വിധി പറയാന്‍ പോകുകയാണെന്നും അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്നും ജഡ്ജി ചോദിച്ചതിന് പിന്നാലെ  ഗുര്‍മീത് പൊട്ടിക്കരഞ്ഞു. തനിക്ക് മാപ്പു തരണമെന്ന് കൂപ്പുകൈകളോടെ ആള്‍ദൈവം ആ‍വശ്യപ്പെട്ടുവെങ്കിലും ജഡ്ജി ജഗ്ദീപ് സിംഗ് അവഗണിക്കുകയായിരുന്നു.

പത്ത് വര്‍ഷം കഠിനതടവ് ശിക്ഷ പറഞ്ഞതോടെ ഗുര്‍മീത് നിലവിളിയോടെ തറയിലിരുന്നു. കോടതിമുറിയിൽനിന്നും വീണ്ടും ജയിലിലേക്കു മാറ്റാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഇവിടെ നിന്നും പൊകില്ല എന്ന നിലപാടിലായിരുന്നു ഗുര്‍മീത്‍. ഇതിനിടെ  നിങ്ങള്‍ ഇവിടെ വിഐപി അല്ലെന്ന് ജഡ്‌ജി വ്യക്തമാക്കി.

ബഹളം വയ്‌ക്കരുതെന്നും ബലം പ്രയോഗിക്കാന്‍ മടിയില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ ഗുര്‍മീതിന് മുന്നറിയിപ്പു നൽകി. തുടര്‍ന്ന് തറയിലിരുന്ന ഗുർമീതിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വലിച്ചഴച്ച് ജയിലിലെ പ്രത്യേക സെല്ലിലേക്ക് നീക്കുകയായിരുന്നു.

ജയിലിന് ചുറ്റുമായി അഞ്ച് സംരക്ഷണ വലയങ്ങളാണ് സുരക്ഷാ സേനകള്‍ ഒരുക്കിയിട്ടുള്ളത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ബ്ലൂവെയിലിന് പുതിയ ഇര കൂടി; സംഭവം കേട്ടാല്‍ ഞെട്ടും

കേരളത്തെ മുഴുവന്‍ ഞെട്ടിച്ച സംഭവങ്ങളില്‍ ഒന്നായിരുന്നു ബ്ലൂവെയില്‍ മരണം. രക്ഷിതാക്കളെ ...

news

ഗുര്‍മീതിന് 10 വര്‍ഷം കഠിനതടവ്; ശിക്ഷ കുറഞ്ഞു പോയെന്ന് ഇരയായ യുവതി - കോടതി മുറിക്കുള്ളില്‍ നാടകീയ രംഗങ്ങള്‍

മാനഭംഗക്കേസിൽ ദേര സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹീം സിംഗിന് പത്ത് വര്‍ഷം കഠിനതടവ് ശിക്ഷ. ...

news

മകന്‍ കൊള്ളയടിക്കപ്പെട്ടു; സഹായം അഭ്യര്‍ഥിച്ച് നടി സുഹാസിനിയുടെ ട്വീറ്റ്

നടി സുഹാസിനിയുടെയും സംവിധായകന്‍ മണിരത്നത്തിന്റേയും മകനായ നന്ദന്‍ ഇറ്റലിയില്‍ വെച്ച് ...

news

അമ്മ മകളെ മൂന്നാം നിലയില്‍ നിന്നും താഴേക്കെറിഞ്ഞു കൊലപ്പെടുത്തി; കുട്ടിയെ വലിച്ചെറിഞ്ഞത് രണ്ടുതവണ - സംഭവം ബെംഗളൂരുവില്‍

ഒമ്പതു വയസുകാരിയെ മാതാവ് മൂന്നുനില കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്കു വലിച്ചെറിഞ്ഞു ...

Widgets Magazine