ഗുര്‍മീതിനൊപ്പം ജയിലിലേക്ക് ഇവര്‍ എത്തുമോ ?; അനുവദിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യിക്കുമെന്ന് ഭീഷണി

ഛണ്ഡീഗഡ്, തിങ്കള്‍, 28 ഓഗസ്റ്റ് 2017 (17:42 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

തനിക്കൊപ്പം ജയിലിലേക്ക് വളര്‍ത്തു മകളായ ഹണിപ്രീതിനെക്കൂടി അയക്കണമെന്ന് മാനഭംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ദേര സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹീം സിംഗ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.

ശാരീരിക അവശതകള്‍ നേരിടുന്നതിനാല്‍ സഹായത്തിന് ഹണിപ്രീതിനെ ഒപ്പം അയക്കണമെന്ന് ഗുര്‍മീത് പഞ്ച്കുള സിബിഐ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഗുര്‍മീതിന്റെ ആവശ്യം സിബിഐ കോടതി നിരസിച്ചു.

ഗുര്‍മീത് കോടതിയില്‍ ഹര്‍ജി നല്‍കിയപ്പോള്‍ മകള്‍ ഹണിപ്രീത് അഭിഭാഷകന്‍ മുഖേനയാണ് ഈ ആവശ്യം ഉന്നയിച്ചത്.

പ്രതിക്കൊപ്പം മറ്റൊരാള്‍ ജയിലില്‍ കഴിയണോ എന്ന കാര്യത്തില്‍ ജയില്‍ അധികൃതരാണ് തീരുമാനം എടുക്കേണ്ടതെന്നും കോടതിക്ക് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.

തനിക്കൊപ്പം ഹണിപ്രീതിനെ ജയിലില്‍ കഴിയാന്‍ അനുവദിച്ചില്ലെങ്കില്‍ ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യിക്കുമെന്ന് ഗുര്‍മീത് ഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വിധി കേട്ടതോടെ കൈകൂപ്പി പൊട്ടിക്കരഞ്ഞു, തറയിലിരുന്ന ഗുര്‍മീതിനെ ഉദ്യോഗസ്ഥര്‍ വലിച്ചിഴച്ചു - നിങ്ങള്‍ വിഐപി അല്ലെന്ന് ജഡ്‌ജി

മാനഭംഗക്കേസിൽ ദേര സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹീം സിംഗിന് പത്ത് വര്‍ഷം കഠിനതടവ് ശിക്ഷ ...

news

ബ്ലൂവെയിലിന് പുതിയ ഇര കൂടി; സംഭവം കേട്ടാല്‍ ഞെട്ടും

കേരളത്തെ മുഴുവന്‍ ഞെട്ടിച്ച സംഭവങ്ങളില്‍ ഒന്നായിരുന്നു ബ്ലൂവെയില്‍ മരണം. രക്ഷിതാക്കളെ ...

news

ഗുര്‍മീതിന് 10 വര്‍ഷം കഠിനതടവ്; ശിക്ഷ കുറഞ്ഞു പോയെന്ന് ഇരയായ യുവതി - കോടതി മുറിക്കുള്ളില്‍ നാടകീയ രംഗങ്ങള്‍

മാനഭംഗക്കേസിൽ ദേര സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹീം സിംഗിന് പത്ത് വര്‍ഷം കഠിനതടവ് ശിക്ഷ. ...

news

മകന്‍ കൊള്ളയടിക്കപ്പെട്ടു; സഹായം അഭ്യര്‍ഥിച്ച് നടി സുഹാസിനിയുടെ ട്വീറ്റ്

നടി സുഹാസിനിയുടെയും സംവിധായകന്‍ മണിരത്നത്തിന്റേയും മകനായ നന്ദന്‍ ഇറ്റലിയില്‍ വെച്ച് ...

Widgets Magazine