സഹോദരിയെ അപമാനിച്ചതിന് പരാതി നല്‍കി; യുവാവിനെ ഓടിക്കൊണ്ടിരുന്ന ബസിലിട്ട് വെട്ടിക്കൊന്നു

സഹോദരിയെ അപമാനിച്ചതിന് പരാതി നല്‍കി; യുവാവിനെ ഓടിക്കൊണ്ടിരുന്ന ബസിലിട്ട് വെട്ടിക്കൊന്നു

 crime , police , kill , death , murder , പൊലീസ് , പെണ്‍കുട്ടി , വെട്ടിക്കൊന്നു , യുവാവ്
പൂനെ| jibin| Last Updated: ബുധന്‍, 13 ജൂണ്‍ 2018 (15:24 IST)
സഹോദരിയെ അപമാനിച്ചയാള്‍ക്കെതിരെ പരാതി നല്‍കിയ പതിനെട്ടുകാരനെ ഓടിക്കൊണ്ടിരുന്ന ബസിനുള്ളിലിട്ട് വെട്ടിക്കൊന്നു. യുവാവിന്റെ ബന്ധു കൂടിയായ പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

പൂനെയിലെ ഖേദ് തെഹ്‌സിലില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

പ്രതി പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ മോശമായ രീതിയില്‍ പ്രചരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇതില്‍ പ്രകോപിതനായ പ്രതി യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു.

സംഭവദിവസം ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ പിന്നിലൂടെ എത്തിയ പ്രതി വെട്ടി പരിക്കേല്‍പ്പിച്ചു. ആക്രമണത്തിന് പിന്നാലെ ഇയാള്‍ രക്ഷപ്പെടുകയും ചെയ്‌തു.

യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനിടെ പ്രതി പിടിയിലായി. പരാതി നല്‍കിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :