കോണ്‍ഗ്രസിലെ ‘ശവപ്പെട്ടി വിപ്ലവകാരികള്‍’ അറസ്‌റ്റില്‍; കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

കോണ്‍ഗ്രസിലെ ‘ശവപ്പെട്ടി വിപ്ലവകാരികള്‍’ അറസ്‌റ്റില്‍; കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

  congress , km mani , KSU , police , vm sudheeran , കെഎസ്‌യു , രമേശ് ചെന്നിത്തല , ഉമ്മന്‍ചാണ്ടി , രാജ്യസഭാ സീറ്റ്
എറണാകുളം| jibin| Last Updated: ബുധന്‍, 13 ജൂണ്‍ 2018 (14:50 IST)
രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിനു നല്‍കിയതില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ ശവപ്പെട്ടിവച്ചു പ്രതിഷേധിച്ച കെഎസ്‌യു നേതാക്കള്‍ അറസ്‌റ്റില്‍.

കോതമംഗലം നഗരസഭാ കൗണ്‍സിലറും കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ
അനൂപ് ഇട്ടന്‍, കെ എസ് യു മുന്‍ സംസ്ഥാന സെക്രട്ടറി സബീര്‍ മുട്ടം, മുജീബ് എന്നിവരാണ് അറസ്‌റ്റിലായത്.

വടുതലയിലെ കടയില്‍ നിന്നും മൂവര്‍ സംഘം ശവപ്പെട്ടി വാങ്ങുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ഇവരോട് ഇന്ന് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്‌റ്റ് നടപടി. എറണാകുളം ഡിസിസി പ്രസിഡന്‍റിന്‍റെ പരാതിയിലാണ് നടപടി.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കെതിരെയാണ് കഴിഞ്ഞ ശനിയാഴ്‌ച പുലര്‍ച്ചെ എറണാകുളം ഡി.സി.സി ഓഫീസിന് മുന്നില്‍ യുവനേതാക്കള്‍ ശവപ്പെട്ടി വെച്ച് പ്രതിഷേധിച്ചത്. ഇതോടൊപ്പം നേതാക്കളെ വിമര്‍ശിക്കുന്ന പോസ്റ്ററുകളും ഒട്ടിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :