കാറിന് സൈഡ് കൊടുത്തില്ല; ഗണേഷ് കുമാര്‍ എംഎല്‍എയും ഡ്രൈവറും ചേര്‍ന്നു യുവാവിനെ മര്‍ദ്ദിച്ചു

കാറിന് സൈഡ് കൊടുത്തില്ല; ഗണേഷ് കുമാര്‍ എംഎല്‍എയും ഡ്രൈവറും ചേര്‍ന്നു യുവാവിനെ മര്‍ദ്ദിച്ചു

 ganesh kumar , beat youth , police , ganesh , കേരളാ കോണ്‍ഗ്രസ് (ബി)  , അനന്തകൃഷ്‌ണന്‍ , ഗണേഷ് കുമാര്‍
കൊല്ലം| jibin| Last Modified ബുധന്‍, 13 ജൂണ്‍ 2018 (15:41 IST)
കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കേരളാ കോണ്‍ഗ്രസ് (ബി) നേതാവും എംഎല്‍എയുമായ
കെബി ഗണേഷ് കുമാറും ഡ്രൈവറും ചേർന്ന് യുവാവിനെ മർദ്ദിച്ചതായി പരാതി. മർദ്ദനമേറ്റ അനന്തകൃഷ്‌ണനെ (22) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച ഉച്ചകഴിഞ്ഞാണു സംഭവം. ആദ്യം എംഎൽഎയും പിന്നീട് ഡ്രൈവറും മർദ്ദിക്കുകയായിരുവെന്ന് അനന്തകൃഷ്‌ണന്‍
പറഞ്ഞു. ഗണേഷ് അസഭ്യം പറഞ്ഞതായും ഇയാള്‍ വ്യക്തമാക്കി.

അഞ്ചൽ ശബരിഗിരി സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എംഎൽഎ. ഇതേ വീട്ടിൽനിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവർ സഞ്ചരിച്ച കാർ എംഎൽഎയുടെ കാറിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞു ചാടിയിറങ്ങിയ എംഎൽഎ യുവാവിനെ മർദ്ദിക്കുകയായിരുന്നു. പിന്നാലെ ഡ്രൈവറും മർദ്ദിച്ചു എന്നാണ് ആരോപണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :