വിദേശ വനിതയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വൈദീകന്‍ കീഴടങ്ങി

കടുത്തുരുത്തി, വെള്ളി, 16 ഫെബ്രുവരി 2018 (16:09 IST)

Widgets Magazine
 homas thanninilkkumthadathil , surrender , rape , police , arrest , fr thomas thanninilkkumthadathil , women , ഫാ തോമസ് താന്നിനില്‍ക്കും തടത്തില്‍ , വിദേശ വനിത , പീഡനം , ഫേസ്‌ബുക്ക് , ലൈംഗിക പീഡനം , പള്ളി വികാരി

വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന വൈദീകന്‍ കീഴടങ്ങി. കല്ലറ മണിയന്തുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി ഫാ തോമസ് താന്നിനില്‍ക്കും തടത്തില്‍ (44) ആണ് കീഴടങ്ങിയത്. വൈക്കം കോടതിയിലായിരുന്നു കീഴടങ്ങല്‍.

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട ബ്രിട്ടിഷ് പൗരത്വമുള്ള ബംഗ്ലദേശുകാരിയെ പീഡിപ്പിക്കുകയും അവരുടെ വജ്രാഭരണങ്ങളും സ്വർണവും പണവും തട്ടിയെടുക്കുകയും ചെയ്തെന്നാണ് വൈദികനെതിരായ പരാതി. ഫാദര്‍ തോമസ് നാട്ടിലേയ്ക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ചയാണ് 42 വയസുള്ള കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയത്. ഫേസ്‌ബുക്കിലൂടെയാണ് തോമസുമായി പരിചയത്തിലായതെന്നും ജനുവരി ഏഴിന് പെരുംതുരുത്തിയില്‍ എത്തിയ ശേഷം പള്ളിമേടയിലും ഹോട്ടലിലും എത്തിച്ച് ലൈംഗികമായി ഉപയോഗിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.

വിദേശത്തേക്കു തിരിച്ചുപോയ യുവതി കഴിഞ്ഞ 12ന് വീണ്ടും എത്തി. കുമരകത്തെ ഒരു ഹോട്ടലിൽ വച്ച് വീണ്ടും കണ്ടതായും സ്വർണവും വജ്രാഭരണവും പണവും കൈക്കലാക്കി ഹോട്ടൽ മുറി പൂട്ടി തോമസ് കടന്നുകളഞ്ഞെന്നും മൊഴിയിൽ പറയുന്നു. കടുത്തുരുത്തി പൊലീസ് കേസെടുത്തു. യുവതിയെ മെഡിക്കൽ പരിശോധനയ്ക്കു വിധേയയാക്കി.

ബംഗ്ലാദേശാണ് സ്വദേശമെങ്കിലും ഇംഗ്ലണ്ടിലാണ് യുവതി താമസിച്ചിരുന്നത്. ഇവര്‍ക്ക് രണ്ട് പൗരത്വവുമുണ്ട്. പീഡന വിവരം പുറത്തുവന്നതിനാല്‍ പള്ളി വികാരിസ്ഥാനത്തുനിന്നും ഔദ്യോഗികമായ എല്ലാ കൃത്യ നിർവഹണങ്ങളിൽനിന്നും തോമസിനെ പാലാ രൂപതാ നീക്കം ചെയ്‌തിരുന്നു.

അതേസമയം, കള്ളക്കേസിൽ കുടുക്കി അപമാനിക്കുന്നതിനാണു യുവതിയുടെ ശ്രമമെന്ന് തോമസ് പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഭാര്യയുടെ മാറാരോഗം ഭേദമാകന്‍ പിഞ്ചുകുഞ്ഞിനെ ബലി നല്‍കിയ ശേഷം തലയറുത്ത് വീട്ടില്‍ സൂക്ഷിച്ചു; യുവാവ് അറസ്‌റ്റില്‍

ഭാര്യയുടെ മാറാരോഗം ഭേദമാകന്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ബലികൊടുത്തയാള്‍ ...

news

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവര്‍ ആശ്രിതരുടെ സ്വത്ത് കൂടി വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ സ്വന്തം സ്വത്ത് വിവരങ്ങളുടെ കൂടെ ആശ്രിതരുടെ ...

news

ഭർത്താവ് ലൈംഗിക വൈകൃതങ്ങൾ പ്രകടിപ്പിക്കുന്നു; പോണ്‍ സൈറ്റുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ സുപ്രീംകോടതിയില്‍

അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി യുവതി സുപ്രീംകോടതിയില്‍. ഭർത്താവ് ...

news

ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു; എല്ലാവര്‍ക്കും നന്ദി അറിയിച്ചുള്ള ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

ഇരിങ്ങാലക്കുടയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. മാള ...

Widgets Magazine