ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നിയെ അധ്യാപകന്‍ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി

കൊല്‍ക്കത്ത, വെള്ളി, 9 ഫെബ്രുവരി 2018 (19:17 IST)

 school , rape , police , teacher , ലൈം​ഗി​ക പീ​ഡനം , പീഡനം , സ്‌കൂള്‍ , പെണ്‍കുട്ടി

കൊല്‍ക്കത്തയില്‍ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നിയെ അധ്യാപകന്‍ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​. സ്‌കൂളിലെ നൃത്താധ്യാപകനാണ് ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ ഉപദ്രവിച്ചുകൊണ്ടിരുന്നത്. ഇയാളെ പൊലീസ് അ​റ​സ്റ്റ് ചെ​യ്തു.

ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ അധ്യാപകന്‍ പീഡിപ്പിച്ചിരുന്നു. വിവരം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ ജീ​വ​നോ​ടെ ക​ത്തി​ക്കു​മെ​ന്ന് ടീ​ച്ച​ർ പെ​ണ്‍​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തിയതിനാല്‍ കുട്ടി പീഡനവിവരം പുറത്തു പറഞ്ഞില്ല.

ക​ഴി​ഞ്ഞ ദി​വ​സം കു​ട്ടി സ്കൂ​ളി​ൽ പോ​കാ​ൻ മ​ടി കാ​ണി​ച്ച​തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പീ​ഡ​ന​ക​ഥ വെ​ളി​പ്പെ​ടു​ന്ന​ത്. അമ്മയോടാണ് കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

പരാതിയുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സ്‌കൂളില്‍ എത്തിയെങ്കിലും അനുകൂല നടപടിയല്ല അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. തു​ട​ർ​ന്ന് സ്കൂ​ളി​നു പു​റ​ത്ത് ര​ക്ഷി​താ​ക്ക​ൾ പ്ര​തി​ഷേ​ധ​മുയര്‍ത്തുകയായിരുന്നു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ​യും അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​മാ​രെ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ പൊ​ലീ​സി​നെ വി​ളി​ച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ആ​രോ​ഗ്യ​മേ​ഖ​ല​യില്‍ കേരളം നമ്പര്‍ വണ്‍, യുപി ഏറ്റവും പിന്നില്‍ - ഹെൽത്ത് റിപ്പോർട്ടുമായി നിതി ആയോഗ്

രാ​ജ്യ​ത്തെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ സ​മ​ഗ്ര​മി​ക​വി​നു​ള്ള ഒ​ന്നാം സ്ഥാ​നം കേ​ര​ളം ...

news

ജേക്കബ് തോമസ് അച്ചടക്കമില്ലാത്ത ഉദ്യോഗസ്ഥന്‍: ഹൈക്കോടതി

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അച്ചടക്കമില്ലാത്ത ഉദ്യോഗസ്ഥനാണെന്ന് ഹൈക്കോടതി. ...

news

പൊലീസ് വേട്ട ക്ലൈമാക്‍സിലേക്ക്; ഗുണ്ട ബിനുവിനെ കണ്ടാലുടന്‍ വെടിവയ്‌ക്കാന്‍ ഉത്തരവ്

രക്ഷപ്പെട്ട ചെന്നൈയിലെ മലയാളി ഗുണ്ടാ നേതാവ് ബിനുവിനെ കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ ...

news

ഉമ്മൻചാണ്ടിക്ക് ആശ്വസിക്കാം; പാറ്റൂർ കേസിൽ സർക്കാരിന് കനത്ത തിരിച്ചടി - എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി

പാറ്റൂർ ഭൂമിയിടപാട് കേസിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. മുൻ മുഖ്യമന്ത്രി ...

Widgets Magazine