കാമുകനെ കാണാനെത്തിയ 23കാരി ക്ഷേത്രത്തിനുള്ളില്‍ കൂട്ടമാനഭംഗത്തിനിരയായി

ഇന്‍ഡോര്‍, ചൊവ്വ, 6 ഫെബ്രുവരി 2018 (14:15 IST)

 crime , police , arrest , temple , rape , women , gang rape , സഞ്ജ് പട്ടേല്‍ , പെണ്‍കുട്ടി , കാമുകന്‍ , പീഡനം , അറസ്‌റ്റ് , കൂട്ടമാനഭംഗം , ക്ഷേത്രം , അഖിലേഷ് പട്ടേല്‍, മഹാദേവ് പട്യാദര്‍

23കാരി ക്ഷേത്രത്തിനുള്ളില്‍ കൂട്ടമാനഭംഗത്തിനിരയായി. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള പട്‌ലവാദിലാണ് കോളജ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി പീഡനത്തിനിരയായത്. സംഭവത്തില്‍ പ്രതികളിലൊരാളായ സഞ്ജ് പട്ടേല്‍ (30) പിടിയിലായി. ഇയാളുടെ സുഹൃത്തുക്കളായ അഖിലേഷ് പട്ടേല്‍, മഹാദേവ് പട്യാദര്‍ എന്നിവര്‍ പിടിയിലായി.  

കാമുകനെ കാണുന്നതിനും സംസാരിക്കുന്നതിനുമായിട്ടാണ് പെണ്‍കുട്ടി പട്‌ലവാദിലെ ശിവക്ഷേത്രത്തില്‍ എത്തിയത്. പുറത്ത് ഇരിക്കുന്നത് സുരക്ഷിതമല്ലെന്നും ക്ഷേത്രത്തിന് അകത്തേക്ക് കടന്നിരിക്കണമെന്നും പ്രതികളിലൊരാള്‍  പെണ്‍കുട്ടിയോട് പറഞ്ഞു.

പെണ്‍കുട്ടിയെ ക്ഷേത്രത്തിനുള്ളിലേയ്‌ക്ക് കയറ്റിവിട്ട ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് യുവതിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. പുറത്തു നിന്നും ആരും എത്താതിരിക്കാന്‍ പ്രതികള്‍ ക്ഷേത്രത്തിന്റെ ഗേറ്റുകള്‍ അടയ്‌ക്കുകയും ചെയ്‌തു. പീഡനത്തിനു ശേഷം പെണ്‍കുട്ടിയെ ഉപേക്ഷിച്ചു പ്രതികള്‍ കടന്നുകളഞ്ഞു.

സംഭവശേഷം പെണ്‍കുട്ടി കാമുകനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് അയാളുടെ ഒരു സുഹൃത്തിനെ വിളിച്ച് പീഡന വിവരം പറയുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പ്രതികള്‍ സഞ്ചരിച്ച ബൈക്കിനേക്കുറിച്ചുള്ള വിവരങ്ങള്‍ പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞതാണ് ഇവര്‍ പിടിയിലാകാന്‍ കാരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മക്കളുടെ വഴക്ക് പരിഹരിക്കുന്നതിനിടെ അമ്മ മരിച്ചു; അന്വേഷണം ശക്തമാക്കി പൊലീസ്

മക്കളുടെ വഴക്ക് പരിഹരിക്കുന്നതിനിടെ തലയ്‌ക്ക് പരുക്കേറ്റ് മാതാവ് മരിച്ചു. തിരുവനന്തപുരം ...

news

ബിനോയ്ക്കെതിരായ ആരോപണത്തിൽ സഭയിൽ ഉള്ളവർക്ക് പങ്കില്ല, പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു: പിണറായി വിജയൻ

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ ദുബായ് കേസ് വിഷയം ...

news

കുരീ‌പ്പുഴയെ ആക്രമിച്ച സംഭവം; 7 ആർ എസ് എസ് പ്രവർത്തകർ പിടിയിൽ

കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പൊലീസ് ...

news

സൗമ്യയേയും ജിഷയേയും അറിയുമോ? അന്നൊക്കെ സനുഷയുടെ നാക്കെവിടെ പോയിരുന്നു? - നടിയെ കടന്നാക്രമിച്ച് യുവാവ്

നടി സനുഷയെ ട്രെയിനില്‍ നിന്നാക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച യുവാവിന്റെ പോസ്റ്റ് ...

Widgets Magazine