തല മൊട്ടയടിച്ചു, ഇനി വിരുന്ന് നല്‍കണമെന്ന്; ബലാത്സംഗത്തിനിരയായ 12കാരിയോടും കുടുംബത്തിനോടും നാട്ടുകൂട്ടത്തിന്റെ കൊടും ക്രൂരത

തല മൊട്ടയടിച്ചു, ഇനി വിരുന്ന് നല്‍കണമെന്ന്; ബലാത്സംഗത്തിനിരയായ 12കാരിയോടും കുടുംബത്തിനോടും നാട്ടുകൂട്ടത്തിന്റെ കൊടും ക്രൂരത

 rape , police , feast , women , sexually assaulted , shave head , Chhattisgarh , ബലാത്സംഗം , പീഡനം , പെണ്‍കുട്ടി , അര്‍ജ്ജുന്‍ യാദവ് , നാട്ടുകൂട്ടം , കവാര്‍ദ ജില്ല , ബെയ്ഗാ
കവാര്‍ദ (ഛത്തീസ്ഗഡ്)| jibin| Last Modified ചൊവ്വ, 13 ഫെബ്രുവരി 2018 (16:06 IST)
ബലാത്സംഗത്തിനിരയായ 12കാരിയേയും മാതാപിതാക്കളെയും ദ്രോഹിച്ച് നാട്ടുകൂട്ടം. പീഡനത്തിനിരയായ പെണ്‍കുട്ടിയെ ശുദ്ധീകരിക്കാന്‍ എന്ന പേരില്‍ നാട്ടുകൂട്ടം ഉത്തരവാക്കിയ നിര്‍ദേശങ്ങളാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ചത്.

ഛത്തീസ്ഗഢിലെ കവാര്‍ദ ജില്ലയിലാണ് നാട്ടുകൂട്ടത്തിന്റെ വിധി പീഡനത്തിനിരയായ പെണ്‍കുട്ടിയിലും കുടുംബത്തിലും അടിച്ചേല്‍പ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം 21നാണ് പെണ്‍കുട്ടിയെ അര്‍ജ്ജുന്‍ യാദവ് എന്ന യുവാവ് ബലാത്സംഗം ചെയ്തത്. പീഡനവിവരം പുറത്തു വന്നതോടെ നാട്ടുകൂട്ടം കൂടുകയും കുറ്റക്കാരനെന്ന് കണ്ടെത്തിയ യുവാവിനെ പിഴ നല്‍കി പറഞ്ഞയക്കുകയും ചെയ്‌തു.

ഈ മാസം നാലിന് നാട്ടുകൂട്ടം വീണ്ടും ചേരുകയും പീഡനത്തിനിരയായ പെണ്‍കുട്ടിയേയും കുടുംബത്തെയും വിളിച്ചു വരുത്തുകയും ചെയ്‌തു. പീഡനത്തിനിരയായതോടെ പെണ്‍കുട്ടി അശുദ്ധിയായെന്നും അതിനാല്‍ കുട്ടിയെ കുളിപ്പിച്ച് ശേഷം ശുദ്ധീകരണത്തിനു വേണ്ടി തല മൊട്ടയിടക്കാനും നാട്ടുകൂട്ടം വിധിച്ചു. തുടര്‍ന്ന് കുട്ടിയുടെ മുടി മുറിക്കുകയും ചെയ്‌തു.

ചടങ്ങിന്റെ ഭാഗമായി നാട്ടുകൂട്ടത്തിനും സമീപവാസികള്‍ക്ക് മദ്യവും മാംസാഹരവും ഉള്‍പ്പെടുത്തി വിരുന്ന് നല്‍കണമെന്നും കുട്ടിയുടെ കുടുംബാംഗങ്ങളോട് നിര്‍ദേശിച്ചു. ഈ പ്രവര്‍ത്തിയിലൂടെ നാട്ടുകൂട്ടത്തിലെ അംഗങ്ങള്‍ ശുദ്ധിയുള്ളവരാകുമെന്നും നാട്ടുകൂട്ടം വ്യക്തമാക്കി.

അതേസമയം, ബെയ്ഗാ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയും കുടുംബവും അപമാനം മൂലം വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നില്ല. ദിവസ കൂലിയ്ക്കു ജോലി ചെയ്യുന്ന ഇവര്‍ വിരുന്നിനായി എങ്ങനെ പണം കണ്ടെത്തുമെന്ന ആശങ്കയിലാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :