ബിനോയ് കോടിയേരി കേസ് പാര്‍ട്ടിക്ക് തീരാകളങ്കം; പിബി നിലപാട് വ്യക്തമാക്കണമെന്ന് ബംഗാൾ ഘടകം

ന്യൂഡൽഹി, വെള്ളി, 9 ഫെബ്രുവരി 2018 (15:11 IST)

  binoy kodiyeri , cpm , kodiyeri , മാനവ് മുഖർജി, മൊയ്തുൾ ഹസൻ , കോടിയേരി ബാലകൃഷ്ണന്‍ , സിപിഎം , ബിനോയ് കോടിയേരി , പോളിറ്റ് ബ്യൂറോ , ബംഗാൾ ഘടകം
അനുബന്ധ വാര്‍ത്തകള്‍

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കു നേരെ ഉയർന്ന കോടികളുടെ തട്ടിപ്പു കേസ് സംബന്ധിച്ച് കടുത്ത നിലപാടുമായി പാർട്ടി ബംഗാൾ ഘടകം.

ബിനോയിക്ക് എതിരായ കേസ് പാർട്ടിക്ക് തീരാകളങ്കവും ക്ഷീണവും ഉണ്ടാക്കി. കേസിൽ ഉയർന്നു വന്ന വിവാദം ഒഴിവാക്കാമായിരുന്നുവെന്നും ബംഗാൾ ഘടകം നേതാക്കളായ മാനവ് മുഖർജി, എന്നിവർ പറഞ്ഞു.

സംസ്ഥാന സെക്രട്ടറിയുടെ മകൻ തന്നെ ഇത്തരം ആരോപണത്തിൽ ഉൾപ്പെട്ടത് പാർട്ടിക്ക് അപമതിപ്പുണ്ടാക്കി. ഇതിനാല്‍ പോളിറ്റ് ബ്യൂറോ പ്രസ്താവന ഇറക്കി പാർട്ടിയുടെ നിലപാടറിയിക്കണെന്നും മുതിർന്ന പാർട്ടി അംഗങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു.

കേരള നേതൃത്വം വിഷയത്തിൽ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ കുറ്റപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിച്ചതു ശരിയായില്ലെന്നും ബംഗാൾ ഘടകം സംസ്ഥാന സമിതി ചേർന്നു വിലയിരുത്തി.

ചൊവ്വ ബുധന്‍ ദിവസങ്ങളിലായി ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തിലാണ് കേരളത്തിലെ സംസ്ഥാന സെക്രട്ടറി കോടയേരി ബാലകൃഷ്ണന്റെ മക്കളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

രാഷ്ട്രീയത്തില്‍ തന്റെ മാര്‍ഗദര്‍ശി പിണറായി വിജയന്‍: കമല്‍ ഹാസന്‍

പിണറായി വിജയനാണ് തന്റെ രാഷ്ട്രീയ ഉപദേശകനെന്ന് കമലഹാസൻ. രാഷ്‌ട്രീയത്തില്‍ ഇറങ്ങുമെന്ന ...

news

കർണിസേനയേക്കാൾ ശക്തി എനിക്കുണ്ട്: പ്രകാശ് രാജ്

ഒരു രാഷ്ട്രീയ നേതാവായി മാറാൻ തനിക്ക് താൽപ്പര്യമില്ലെന്ന് നടൻ പ്രകാശ് രാജ്. കോഴിക്കോട് ...

news

മുലപ്പാലിനുവേണ്ടി കരഞ്ഞ പിഞ്ചുകുഞ്ഞിനെ അമ്മ അരിവാളുകൊണ്ട് കഴുത്തറത്തു കൊന്നു

മുലപ്പാലിനുവേണ്ടി കരഞ്ഞ പിഞ്ചുകുഞ്ഞിനെ അമ്മ അരിവാളുകൊണ്ട് കഴുത്തറത്തു കൊന്നു. ഭോപ്പാലില്‍ ...

news

തൃശൂരിൽ നാല് വയസുകാരനെ പുലി കടിച്ചു കൊന്നു; തല വേർപ്പെട്ട നിലയില്‍ മൃതദേഹം

തൃശൂരിൽ നാല് വയസുകാരനെ പുലി കടിച്ചു കൊന്നു. തൃശൂർ വാൽപ്പാറ നടുമല എസ്റ്റേറ്റിലാണ് സംഭവം. ...

Widgets Magazine