കെഎസ്ആര്‍ടിസി പെന്‍‌ഷന്‍ കുടിശിക ഉടൻ തന്നെ കൊടുത്തു തീർക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ - 600 കോടി വായ്‌പയെടുക്കും

തിരുവനന്തപുരം, വ്യാഴം, 8 ഫെബ്രുവരി 2018 (19:26 IST)

ksrtc , pinarayi vijayan , ksrtc pension crisis , pinarayi vijayan , highcourt , pension crisis , Suicide , ആത്മഹത്യ , കെഎസ്ആർടിസി , പെന്‍ഷന്‍ , നടേശ് ബാബു, കരുണാകരൻ , ആത്മഹത്യ

കെഎസ്ആർടിസി പെൻഷൻ കുടിശിക ഉടൻ തന്നെ കൊടുത്തു തീർക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍. പെൻഷൻ കുടിശിക കൊടുക്കാത്തതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയിലാണ് സർക്കാർ അഭിഭാഷകൻ ഇക്കാര്യം അറിയിച്ചത്.

2018 ജൂലൈ വരെയുള്ള പെന്‍ഷന്‍ കുടിശിഖ ബാധ്യതയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.  ഇതിനായി 600 കോടി രൂപ വായ്പ എടുക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. നടപടിക്രമങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

പെന്‍ഷന്‍ നല്‍കാനുള്ള തുക കണ്ടെത്തുന്നതിനായി സഹകരണ ബാങ്കുകളെ ഉൾപ്പെടുത്തി കൺസോർഷ്യം രൂപീകരിക്കാൻ ഈ മാസം ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു.

അതേസമയം, പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് രണ്ടു മുന്‍ ജീവനക്കാര്‍ ചെയ്‌തു. ബത്തേരി ഡിപ്പോയിലെ മുൻ സൂപ്രണ്ട് നടേശ് ബാബു, നേമം സ്വദേശി എന്നിവരാണു പെന്‍ഷന്‍ കിട്ടാതെ ജീവനൊടുക്കിയത്. പെന്‍ഷന്‍ വൈകിയതിനെ തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക ബാധ്യതയില്‍ അടുത്തിടെ സംസ്ഥാനത്ത് അഞ്ച് ആത്മഹത്യകള്‍ നടന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അയോധ്യ കേസ് സ്ഥലത്തർക്കം എന്ന നിലയിലേ പരിഗണിക്കൂ: മാര്‍ച്ച് 14ന് കേസ് വീണ്ടും പരിഗണിക്കും

അയോദ്ധ്യ കേസ് പുതിയൊരു ഭൂമി തർക്ക കേസായി മാത്രമെ പരിഗണിക്കുകയുള്ളൂവെന്ന് സുപ്രീംകോടതി ...

news

രാഷ്‌ട്രീയത്തില്‍ രജനിയും കമല്‍ഹാസനും കൈകോര്‍ക്കുമോ ?; നിലപാടറിയിച്ച് കമല്‍ രംഗത്ത്

വേണ്ടിവന്നാല്‍ രജനികാന്തുമായി ചേര്‍ന്ന് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന സൂചന ...

news

കെഎസ്ആര്‍ടിസിയില്‍ വീണ്ടും പെന്‍ഷന്‍ ആത്മഹത്യ; മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് രണ്ടു മുന്‍ ജീവനക്കാര്‍ ആത്മഹത്യ ചെയ്‌ത സാഹചര്യത്തില്‍ ...

news

ബിനോയ് കോടിയേരിയുടെ കേസ് ഒത്തുതീര്‍പ്പിലേക്ക്; മര്‍സൂഖിക്ക് പണം മടക്കിനല്‍കും - ചര്‍ച്ചകള്‍ സജീവം

ദുബായില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ...

Widgets Magazine