ജേക്കബ് തോമസ് അച്ചടക്കമില്ലാത്ത ഉദ്യോഗസ്ഥന്‍: ഹൈക്കോടതി

ജേക്കബ് തോമസ് അച്ചടക്കമില്ലാത്ത ഉദ്യോഗസ്ഥന്‍: ഹൈക്കോടതി

 patoor case , jacob thomas , high court , Vigilance , ജേക്കബ് തോമസ് , ഹൈക്കോടതി , വിജിലന്‍സ് , കോടതി , പാറ്റൂര്‍
കൊച്ചി| jibin| Last Modified വെള്ളി, 9 ഫെബ്രുവരി 2018 (17:13 IST)
മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അച്ചടക്കമില്ലാത്ത ഉദ്യോഗസ്ഥനാണെന്ന് ഹൈക്കോടതി. പാറ്റൂര്‍ ഭൂമിയിടപാട് കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമര്‍ശനം.

ജേക്കബ് തോമസിനെ അച്ചടക്കം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു. അദ്ദേഹം ഡിജിപിയായിരിക്കാന്‍ യോഗ്യനാണോ എന്നും കോടതി ചോദിച്ചു. കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ ജേക്കബ് തോമസ് സത്യത്തെക്കുറിച്ച് എഴുതിയതു കണ്ട് സഹതപിക്കുന്നെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യം നിലനില്‍ക്കുന്നു. കേസുമായി ബന്ധപ്പെട്ട് ഒരു ദിവസം മാത്രമാണ് അദ്ദേഹം കോടതിയില്‍ എത്തിയത്. പിന്നീട് അപ്രത്യക്ഷമായി. പിന്നീട് സോഷ്യല്‍ മീഡിയയിലാണ് ജേക്കബ് തോമസിനെ കാണുന്നത്. അദ്ദേഹത്തിന്റെ തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാറ്റൂര്‍ ഭൂമിയിടപാട് കേസ് തന്നെ ഉണ്ടായതെന്നും കോടതി ചൂണ്ടിക്കാട്ടി.

സമൂഹമാധ്യമങ്ങളിലൂടെ ജേക്കബ് തോമസ് കോടതിക്കെതിരെ നടത്തിയിരിക്കുന്ന പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണ്. എന്നാല്‍, അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യത്തിന് ഇപ്പോള്‍ കേസെടുക്കുന്നില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ചീഫ് സെക്രട്ടറിയായിരുന്ന ഇകെ ഭരത്‌ഭൂഷണും പ്രതികളായ പാറ്റൂർ കേസിലെ എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി. ഭരത് ഭൂഷൻ നൽകിയ ഹർജി പരിഗണിക്കവേയാണ് എഫ്ഐആർ റദ്ദാക്കിയത്.

കേസിലെ എഫ് ഐആറും വിജിലൻസ് അന്വേഷണവും ഹൈക്കോടതി റദ്ദാക്കി. അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :