കോട്ടയം|
jibin|
Last Modified വെള്ളി, 18 മെയ് 2018 (12:48 IST)
പാലാ വയലായില്‍ കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞേറേ കൂടല്ലൂര്‍ സ്വദേശി സിനോജ് (45), ഭാര്യ
നിഷ (35), മക്കളായ സൂര്യ തേജസ് (12), ശിവ തേജസ് (7) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മക്കളെ കൊലപ്പെടുത്തിയ ശേഷം സിനോജും നിഷയും ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുളിമുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലായിരുന്നു സൂര്യതേജസിന്റെ മൃതദേഹം കണ്ടെത്തിയത്. ശിവതേജസിന്റെയും നിഷയുടെയും മൃതദേഹം കിടപ്പുമുറിയിലാണ് ഉണ്ടായിരുന്നത്.
നിഷയുടെ കഴുത്തില്‍ കയര്‍ മുറുകിയ പാടുണ്ട്. ഇവരെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ ശേഷം കിടപ്പുമുറിയില്‍ എത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
സിനോജിന്റെ ബന്ധുവായ ഭിന്നശേഷിക്കാരനായ മറ്റൊരു കുട്ടി കൂടി വീട്ടില്‍ ഉണ്ടായിരുന്നുവെങ്കിലും കുട്ടി സംഭവങ്ങളൊന്നും അറിഞ്ഞിരുന്നില്ല. വീട്ടില്‍ നിന്നും ആരെയും പുറത്തു കാണാത്തതിനേ തുടര്‍ന്ന് സമീപവാസികള്‍ തിരക്കി എത്തിയപ്പോഴാണ് വിവരങ്ങള്‍ അറിഞ്ഞത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.