ഖാലിദ് റഹ്മാന്‍ ചിത്രം സെപ്റ്റംബറില്‍ ആരംഭിക്കും; പൊലീസ് വേഷത്തിൽ വീണ്ടും മമ്മൂട്ടി

പൊലീസ് വേഷത്തിൽ വീണ്ടും മമ്മൂട്ടി

Rijisha M.| Last Modified വെള്ളി, 18 മെയ് 2018 (11:07 IST)
പൊലീസ് വേഷത്തിൽ വീണ്ടും മമ്മൂട്ടി പ്രേക്ഷകരിലേക്ക്. അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്നത്. അനുരാഗ കരിക്കിൽ വെള്ളത്തിലെ ഛായാഗ്രാഹകന്‍ ജിംഷി ഖാലിദ് തന്നെയാണ് ഈ ചിത്രത്തിലും ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
സെപ്‌റ്റംബറിൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള സിനിമ തീർച്ചയായും ഉണ്ടാകു എന്നാൽ ചിത്രത്തിന്റെ പേര് 'ഉണ്ട' ആയിരിക്കണമെന്നില്ലെന്ന് ജിംഷി ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

ചിത്രത്തിന്റ തിരക്കഥ ഒരുക്കിയിരിക്കുന്നത് യഥാർത്ഥ ജീവിതകഥയെ അടിസ്ഥാനമാക്കിയൊരുക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്ന് ഖാലിദ് റഹ്മാന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :