പ്രമുഖ സംവിധായകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; നില അതീവ ഗുരുതരം

Rajasimha, Rudramadevi, Suicide, രാജസിംഹ, രുദ്രമാദേവി, ആത്മഹത്യ
BIJU| Last Modified വ്യാഴം, 17 മെയ് 2018 (17:59 IST)
ജോലിയുടെ സമ്മര്‍ദ്ദവും അത് നല്‍കുന്ന നിരാശയും സിനിമാലോകത്ത് കൂടുതലാണ്. സംവിധായകരെ സംബന്ധിച്ച് പ്രത്യേകിച്ചും. പ്രശസ്ത സംവിധായകന്‍ ചെയ്യാന്‍ ശ്രമിച്ച വാര്‍ത്തയാണ് സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ട് എത്തിയിരിക്കുന്നത്.
തെലുങ്ക് സംവിധായകനും തിരക്കഥാകൃത്തുമായ രാജസിംഹയാണ് മുംബൈയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉറക്കഗുളിക അമിതമായി കഴിച്ച നിലയില്‍ അദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

കരിയറില്‍ വേണ്ടരീതിയില്‍ ഉയര്‍ച്ചയുണ്ടാകാത്തതില്‍ കുറച്ചുകാലമായി നിരാശയിലും വിഷാദത്തിലുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്കിലെ ബ്രഹ്മാണ്ഡ ചരിത്ര സിനിമയായ രുദ്രമാദേവിയുടെ സംഭാഷണ രചയിതാവെന്ന നിലയില്‍ അദ്ദേഹം മറ്റ് ഭാഷകളിലും പ്രശസ്തനാണ്.

നിത്യ മേനോനും സുദീപും ജോഡിയായ ഹിറ്റ് ചിത്രം ‘ഒക്ക അമ്മായി താപ്പ’യാണ് രാജസിംഹ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. രാജസിംഹയുടെ ആരോഗ്യനിലയെക്കുറിച്ച് ഡോക്‍ടര്‍മാര്‍ പുതിയ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :