ശ്രീദേവിയുടേത് ആസൂത്രിതമായ കൊലപാതകം, തെളിവുകള്‍ നശിപ്പിച്ചു; ആരോപണവുമായി മുന്‍ എസ്‌പി

മുംബൈ, വ്യാഴം, 17 മെയ് 2018 (10:41 IST)

 sridevis death , delhi police , sridevi , police , Sridevi's Death A Planned Murder , ശ്രീദേവി , ബോളിവുഡ് , വേദ് ബൂഷണ്‍ , ബാത്ത് ടബ്ബ് , ശ്രീദേവി

ബോളിവുഡ് നടി ശ്രീദേവിയുടേത് ആസൂത്രിതമായ കൊലപാതകമാണെന്ന വാദവുമായി മുന്‍ എസ്‌പി വേദ് ബൂഷണ്‍ രംഗത്ത്.

ശ്രീദേവിയുടേത് അപകടമരണമാണെന്ന് പറയാന്‍ കഴിയില്ല. ശ്രീദേവി ബാത്ത് ടബില്‍ വീണ് മുങ്ങി മരിച്ചതാണെന്ന് പറയാന്‍ കഴിയില്ല. തെളിവുകള്‍ ഇല്ലാതാക്കാനും കുറ്റകൃത്യം വഴിതിരിച്ചു വിടാനും എളുപ്പം സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരാളെ ബാത്ത് ടബില്‍ തള്ളിയിട്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താന്‍ എളുപ്പമാണ്. കൃത്യം നടപ്പാ‍ക്കിയ ശേഷം  തെളിവുകള്‍ നശിപ്പിച്ച ശേഷം സംഭവം അപകടമാണെന്ന് വരുത്തി തീര്‍ക്കാന്‍ നിസാരമായി കഴിയും. ശ്രീദേവിയുടേത് ആസൂത്രിത കൊലപാതകമായിട്ടാണ് താനിക്ക് തോന്നുന്നതെന്നും സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സി നടത്തുന്ന വേദ് ബൂഷണ് ചൂണ്ടിക്കാട്ടി.

ശ്രീദേവിയുടെ മരണം ദുരൂഹതകള്‍ നിറഞ്ഞതാണ്. സംഭവത്തില്‍ പല കാര്യങ്ങളും പുറത്തുവരാതെ മറച്ചു വയ്‌ക്കപ്പെട്ടു. ചില ചോദ്യങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ മറുപടി നല്‍കേണ്ടതുണ്ടെന്നും ഡല്‍ഹി പൊലീസിനെ മുന്‍ ഉദ്യോഗസ്ഥന്‍ കൂടിയായ വേദ് ഭൂഷണ്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഇത് ജനാധിപത്യത്തിന്റെ പരാജയം, ബിജെപി ഇന്ത്യൻ ഭരണഘടനയെ പരിഹസിക്കുന്നു; രാഹുൽ

കർണാടകയിൽ ബിജെപി സർക്കാർ അധികാരത്തിലേറിയതിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ...

news

കർണാടകയിൽ ബിജെപി സർക്കാർ; മുഖ്യമന്ത്രിയായി യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു - ആഘോഷങ്ങള്‍ ഒഴിവാക്കി ബിജെപി

മണിക്കൂറുകള്‍ നീണ്ട രാഷ്‌ട്രീയ പ്രതിസന്ധിക്കിടെ കർണാടകയിൽ ബിജെപി സർക്കാർ അധികാരമേറ്റു. ...

news

ഒമ്പതു വയസുകാരിയെ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തി; യുവാവ് അറസ്‌റ്റില്‍

ഡല്‍ഹിയില്‍ ഒമ്പതു വയസുകാരിയെ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തിയ യുവാവ് അറസ്‌റ്റില്‍. ...

Widgets Magazine