യുവാവ് ബന്ധുവീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍; വീട്ടുടമയും ഭാര്യയും കസ്‌റ്റഡിയില്‍

യുവാവ് ബന്ധുവീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍; വീട്ടുടമയും ഭാര്യയും കസ്‌റ്റഡിയില്‍

ആലപ്പുഴ| jibin| Last Modified വെള്ളി, 18 മെയ് 2018 (08:49 IST)
ആലപ്പുഴ കലവൂരില്‍ യുവാവ് വെട്ടേറ്റു മരിച്ച നിലയില്‍. കോര്‍ത്തുശേരി സ്വദേശി സുജിത്തിനെയാണ് (25) ബന്ധുവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ആര്യനാട് നോര്‍ത്ത് കോളനിയിലെ ബന്ധുവീട്ടിലാണ് സുജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തി.

മോഷണ ശ്രമത്തിനിടെയാണ് സംവമെന്നാണ് വീട്ടുടമ പൊലീസിനോട് വ്യക്തമാക്കിയത്. മൊഴിയില്‍ പൊരുത്തക്കേട് തോന്നിയതിനാല്‍ വീട്ടുടമയേയും ഭാര്യയേയും കസ്‌റ്റഡിയിലെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :