aparna|
Last Modified വെള്ളി, 19 ജനുവരി 2018 (14:37 IST)
നടിയെ ആക്രമിച്ചകേസില്‍ നിർണായ വെളിപ്പെടുത്തൽ നടത്തിയ രണ്ടാം പ്രതി കൊല്ലപ്പെടാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് എഴുത്തുകാരനും ഫെഫ്ക മെമ്പറുമായ സലിം ഇന്ത്യ. നടിയുടെ താത്ക്കാലിക ഡ്രൈവർ ആയിരുന്നു മാർട്ടിൻ. മാർട്ടിന്റെ പുതിയ വെളിപ്പെടുത്തലിനു പിന്നാലെയാണ്
സലിം ഇന്ത്യ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
കേസിലെ പ്രതിയും ആക്രമിക്കപ്പെട്ട നടിയുടെ താല്‍ക്കാലിക ഡ്രൈവറുമായിരുന്ന മാര്‍ട്ടിന്‍ ആലുവ സബ്ജയിലില്‍ വച്ചോ കോടതിയിലേക്കു കൊണ്ടു പോകുന്ന വഴിക്കു വച്ചോ കൊല്ലപ്പെടുമെന്ന് താന്‍ ഭയപ്പെടുന്നുണ്ടെന്ന് എഴുത്തുകാരനും ഫെഫ്ക മെമ്പറുമായ സലിം ഇന്ത്യ പറഞ്ഞു.
കേസില്‍ ദിലീപിനുവേണ്ടി ആദ്യം മുതല്‍ക്കേ പ്രവര്‍ത്തിക്കുകയും ദിലീപ് നിരപരാധിയാണെന്ന് മാധ്യമ ചര്‍ച്ചകളില്‍ നിരവധി തവണ വാദിക്കുകയും ചെയ്തയാളാണ് സലിം ഇന്ത്യ. നടി ആക്രമിക്കപ്പെട്ടതല്ലെന്നും ആക്രമം കൃത്രിമ സൃഷ്ടിയാണെന്നും ഗൂഢാലോചനയ്ക്ക് പിന്നിൽ നടിയും സുനിയും നിർമാതാവും നടനുമായ ലാലുമാണെന്ന് കഴിഞ്ഞ ദിവസം മാർട്ടിൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.