അസംബ്ലിയില്‍ വൈകിയെത്തിയതിനുള്ള ശിക്ഷ ‘താറാവ് നടത്തം’; പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് സംഭവിച്ചത്

ചെന്നൈ, വെള്ളി, 19 ജനുവരി 2018 (10:51 IST)

chennai , school , Punishment , duck walk , boy dies , അസംബ്ലി , സ്ക്കൂള്‍ , താറാവുനടത്തം , ക്രൈം , മരണം , പൊലീസ് , അറസ്റ്റ്

സ്‌കൂളിലെ അസംബ്ലിയില്‍ വൈകിയെത്തിയതിന് അധ്യാപകര്‍ ശിക്ഷിച്ച പത്താംക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. തിരുവികനഗറിലുള്ള ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നത്. വൈകിയെത്തിയ വിദ്യാര്‍ഥിയ്ക്ക് ‘താറാവുനടത്തം’ ആയിരുന്നു അധ്യാപകര്‍ നല്‍കിയ ശിക്ഷ. അത്തരത്തില്‍ നടക്കുന്നതിനിടെയാണ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചത്. 
 
സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പ്രിന്‍സിപ്പളായ അരുള്‍സ്വാമി, കായികാധ്യാപകന്‍ ജയസിങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ പെരമ്പൂര്‍ സ്വദേശിയായ മുരളിയുടെ മകന്‍ നരേന്ദ്രനാണ് മരിച്ചത്. നരേന്ദ്രന്‍ ഉള്‍പ്പെടെ ആറുവിദ്യാര്‍ഥികളെയാണ് സ്‌കൂളിനുചുറ്റും താറാവ് നടക്കുന്നതുപോലെ നടക്കാന്‍ ശിക്ഷിച്ചത്. കാല്‍മുട്ട് മടക്കി നടക്കുന്നതിനിടെ കുഴഞ്ഞുവീണ നരേന്ദ്രന്‍ മരിക്കുകയായിരുന്നു. 
 
സ്‌കൂള്‍ അസംബ്ലിയില്‍ നില്‍ക്കുന്നതിനിടെയാണ് കുട്ടി കുഴഞ്ഞുവീണതെന്നായിരുന്നു സ്ക്കൂള്‍ അധികൃതര്‍ തങ്ങളെ അറിയിച്ചതെന്ന് നരേന്ദ്രന്റെ മാതാപിതാക്കള്‍ പറഞ്ഞു. ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചതിനുശേഷമാണ് അവര്‍ തങ്ങളെ വിവരമറിയിച്ചതെന്നും ഇവര്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും സ്‌കൂള്‍ ഉപരോധിച്ചു. 
 
പ്രതിഷേധം ശക്തമായതോടെയാണ് കേസെടുത്ത പൊലീസ്, പ്രിന്‍സിപ്പലിനെയും കായികാധ്യാപകനെയും അറസ്റ്റുചെയ്തത്. തോളില്‍ കല്ല് കെട്ടിത്തൂക്കിയതിനുശേഷമാണ് താറാവിനെപ്പോലെ നടത്തിച്ചതെന്ന് സഹപാഠികള്‍ പൊലീസിന് മൊഴിനല്‍കി. ആവര്‍ത്തിച്ച് ക്ഷമാപണം നടത്തിയിട്ടും ശിക്ഷനടപ്പാക്കിയ കായികാധ്യാപകന്‍ ജയസിങ് ഇത് ചെവിക്കൊണ്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ചോര്‍ന്നെന്ന ദിലീപിന്റെ പരാതിയില്‍ അന്വേഷണമില്ല; അന്വേഷണ ഉദ്യോഗസ്ഥന് താക്കീത് മാത്രം

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ കുറ്റപത്രം ചോര്‍ന്നെന്ന ദിലീപിന്റെ ...

news

ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കും, അന്വേഷണത്തിന് വിഞ്ജാപനമിറങ്ങി; സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത്

പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ മരിണപ്പെട്ട ശ്രീജീവിന്റെ കേസ് സിബിഐ അന്വേഷിക്കും. ...

news

മൊഴിയിൽ വിശ്വസിക്കാനാകാതെ പൊലീസും നാട്ടുകാരും; ജയമോളെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊട്ടിയത്ത് പതിനാലുകാരനായ മകൻ ജിത്തു ജോബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജയമോളെ ഇന്ന് ...

Widgets Magazine