ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കും, വിജ്ഞാപനം ശ്രീജിത്തിന് കൈമാറി; സർക്കാർ ഉഴപ്പിയതാണ്, സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത്

വെള്ളി, 19 ജനുവരി 2018 (10:35 IST)

പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ മരിണപ്പെട്ട ശ്രീജീവിന്റെ കേസ് അന്വേഷിക്കും. ഇതുസംബന്ധിച്ച അന്വേഷണ വിജ്ഞാപനം സർക്കാർ ശ്രീജിത്തിന് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് ഉത്തരവ്  ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്തിന് കൈമാറിയത്. 
 
അതേസമയം, സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ശ്രീജിത്ത്. അന്വേഷണത്തിന് സിബിഐ വിഞ്ജാപനം ഇറക്കിയത് കൊണ്ട് മാത്രം സമരം അവസാനിപ്പിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ശ്രീജിത്ത്. കേസ് അന്വേഷിക്കുന്നത് സംബന്ധിച്ച നടപടികൾ ആരംഭിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളു എന്നാണ് ശ്രീജിത്ത് പറയുന്നത്.
 
കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. സർക്കാരിന് ഇത് നേരത്തേ ആകാമായിരുന്നു. ഉഴപ്പുകയായിരുന്നു സർക്കാർ ചെയ്തതെന്നും ശ്രീജിത്ത് ആരോപിക്കുന്നു. അന്വേഷണ  നടപടികൾ ആരംഭിക്കുന്നത് വരെ സമരം ചെയ്യുമെന്നാണ് ശ്രീജിത്ത് പറയുന്നത്.
 
അനുജന്റെ കൊലയാളികൾക്ക് ശിക്ഷ ലഭിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ 771 ദിവസമായി ശ്രീജിത്ത് സമരത്തിലാണ്. കഴിഞ്ഞ ദിവസം ശ്രീജിത്തിന് അനുകൂലമായ നിലപാട് സർക്കാർ സ്വീകരിച്ചിരുന്നു. ശ്രീജീവിന്‍റെ കസ്റ്റഡിമരണത്തില്‍ ആരോപണവിധേയരായ പൊലീസുകാര്‍ക്കെതിരായ നടപടി തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 
 
ജസ്റ്റിസ് നാരായണക്കുറുപ്പ് ചെയര്‍മാനായിരിക്കെ പൊലീസ് കംപ്ലൈന്‍റ് അതോറിറ്റി ശ്രീജിവിന്‍റെത് കസ്റ്റ‍ഡി മരണമായിരുന്നെന്ന് കണ്ടെത്തിയിരുന്നു. ശ്രീജിവിന്‍റെ കസ്റ്റഡി മരണം വീണ്ടും ചര്‍ച്ചയായതോടെ ഹൈക്കോടതി ഉത്തരവ് നീക്കാന്‍ പുനപരിശോധന ഹര്‍ജി നല്‍കുമെന്ന് സര്‍ക്കാര്‍ ശ്രീജിവിന്‍റെ സഹോദരന്‍ ശ്രീജിത്തിന് ഉറപ്പുനല്‍കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ചോര്‍ന്നെന്ന ദിലീപിന്റെ പരാതിയില്‍ അന്വേഷണമില്ല; അന്വേഷണ ഉദ്യോഗസ്ഥന് താക്കീത് മാത്രം

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ കുറ്റപത്രം ചോര്‍ന്നെന്ന ദിലീപിന്റെ ...

news

ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കും, അന്വേഷണത്തിന് വിഞ്ജാപനമിറങ്ങി; സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത്

പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ മരിണപ്പെട്ട ശ്രീജീവിന്റെ കേസ് സിബിഐ അന്വേഷിക്കും. ...

news

മൊഴിയിൽ വിശ്വസിക്കാനാകാതെ പൊലീസും നാട്ടുകാരും; ജയമോളെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊട്ടിയത്ത് പതിനാലുകാരനായ മകൻ ജിത്തു ജോബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജയമോളെ ഇന്ന് ...

news

ലിംഗവിവേചനം പൊരിച്ച മീനിൽ മാത്രമല്ല, ഗർഭപാത്രത്തിൽ നിന്നു തന്നെ തുടങ്ങുന്നു: വൈറലായി അനുപമയുടെ കുറിപ്പ്

പൊരിച്ച മീനാണ് സോഷ്യൽ മീഡിയയിലെ ട്രോളുകളിലെ ഇപ്പോഴത്തെ ട്രെൻഡ്. വീടിനകത്ത് പോലും ...

Widgets Magazine